ബെർലിൻ: മരണവുമായി മുഖാമുഖം കണ്ട നിമിഷങ്ങൾ. 7 ദിവസം അബോധാവസ്ഥ. തകർന്ന സെർവിക്കൽ സ്പെയിൻ...! പത്തിലധികം ശസ്ത്രക്രിയകൾ.. അതിനു കാരണമായ "അപകടം " സംഭവിച്ചു കൃത്യം 101 ദിവസം കഴിഞ്ഞപ്പോൾ റഫായിൽ സീഷോസ് ബൂട്ട് കെട്ടി വീണ്ടും തെൻറ ദൗത്യം ഏറ്റെടുത്തു... ! മിറാക്കിളെന്നോ അവിശ്വസനീയതയന്നോ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ അതൊരു യാഥാർഥ്യമായിരുന്നു. ഇന്നലെ ആർ.ബി ലൈപ്സിഷിനു എതിരെ കളിക്കാനിറങ്ങിയ എഫ്.സി കൊളോണിെൻറ സീഷോസിെൻറ കളിക്കളത്തിലേക്കുള്ള തിരിച്ചു വരവ് വൈദ്യശാസ്ത്രത്തിനൊന്നാകെ വിസ്മയമായിരുന്നു.
101ദിവസം മുൻപ് ഫെബ്രുവരി 22നു അയാൾ സ്വന്തം ടീമിെൻറ പ്രതിരോധ നിര കാത്തപ്പോൾ അന്ന് എതിരാളികളായിരുന്ന ഹർത്താ ബെർലിൻ ടീമിെൻറ മാർക്കോ ഗുര്യുച്ചിചിനൊപ്പം പന്ത് തടുക്കാൻ ഉയർന്നു ചാടി ഹെഡ് ചെയ്തതായിരുന്നു സീഷോസ്. പക്ഷേ പന്തിനു പകരം എതിർ കളിക്കാരെൻറ തലയുമായി കൂട്ടിയിടിച്ച് ബോധരഹിതനായി അയാൾ നിലത്തു വീണു. ഉടനെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കുകയും ചെയ്തു.
രക്ഷപ്പെട്ടാൽ ഇനിയുള്ള കാലം ചക്രകസേരയിൽ ജീവിതം തള്ളിനീക്കണമെന്ന് ഡോക്ടർമാർ വിധിച്ചു. ആ മനുഷ്യൻ ഇന്നലെ ബൂട്ട് കെട്ടി വീണ്ടും അതേ പൊസിഷനിൽ കളത്തിലിറങ്ങിപ്പോൾ കോച്ചു ഗീസ്ടോൾ ഒന്നേ പറഞ്ഞുള്ളു ‘മിറാക്കിൾ’. അതുതന്നെയായിരുന്നു സംഭവിച്ചത്. അത്രക്കും ഗുരുതരവും സങ്കീർണ്ണവും ആയിരുന്നു അയാളുടെ പരിക്കുകൾ.. ! പക്ഷേ കളിക്കളത്തിൽ ഒന്നും സംഭവിച്ചിക്കാത്ത മട്ടിൽ 90 മിനിട്ടും അയാൾ കളിക്കളത്തിലുണ്ടായിരുന്നു..! കാൽപന്ത് ചരിത്രത്തിലെ അവിശ്വസനീയ തിരിച്ചുവരവുകളിലെന്നായി സീഷോസിെൻറ മടങ്ങി വരവ് നമ്മുടെ മുന്നിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.