ലണ്ടൻ: പെട്രോപണത്തിെൻറ കരുത്തിൽ കെട്ടിപ്പടുത്ത സിംഹാസനങ്ങൾ ഒറ്റരാത്രിയിൽ ശീട ്ടുകൊട്ടാരമായി നിലംപതിക്കുകയോ? സാമ്പത്തിക ഇടപാടിൽ ക്രമക്കേട് നടെന്നന്ന ആരേ ാപണത്തിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചാമ്പ്യൻ ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക െതിരെ യൂറോപ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (യുവേഫ) അച്ചടക്കത്തിെൻറ വാളോങ്ങിയത് കണ്ട ് ഷോക്കേറ്റിരിക്കുകയാണ് ആരാധകരും സൂപ്പർതാരങ്ങളും. യുവേഫ അന്വേഷണ സമിതി സിറ് റിയെ രണ്ടു വർഷത്തേക്ക് ചാമ്പ്യൻസ് ലീഗിൽനിന്ന് വിലക്കുകയും, 2.5 കോടി പൗണ്ട് (ഏകദേശം 233 കോടി രൂപ) പിഴ ചുമത്തുകയും ചെയ്തുകൊണ്ട് വെള്ളിയാഴ്ച രാത്രിയാണ് ഉത്തരവിട്ടത്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭരണസമിതിയുടെ അന്വേഷണ റിപ്പോർട്ടും പുറത്തുവരാനിരിക്കുന്നു. തുടർച്ചയായി രണ്ടു തവണ ലീഗ് ചാമ്പ്യൻമാരായ സിറ്റിയുടെ സീസണിലെ പോയൻറ് വെട്ടിക്കുറക്കാൻ സമിതി ശിപാർശ ചെയ്തതായാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ 10 വർഷംകൊണ്ട് ഇംഗ്ലീഷ് ഫുട്ബാളിൽ വിപ്ലവം സൃഷ്ടിച്ച മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ചടികളുടെ തുടക്കമാവും ഇതെന്നാണ് വിലയിരുത്തൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ 10ന് പുറത്തും, അല്ലെങ്കിൽ രണ്ടാം ഡിവിഷനിലുമായി ഒതുങ്ങിയ ക്ലബ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാെൻറ നേതൃത്വത്തിലെ അബൂദബി യുനൈറ്റഡ് ഗ്രൂപ്പിെൻറ വരവോടെയാണ് യൂറോപ്പിലെ വമ്പന്മാരാവുന്നത്. 2008ൽ സിറ്റി ഗ്രൂപ് ഏറ്റെടുത്തശേഷം, അടിമുടി മാറ്റിമറിക്കപ്പെട്ട മാഞ്ചസ്റ്റർ സിറ്റി പിന്നീടുള്ള വർഷങ്ങളിൽ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും പ്രബല സംഘമായി മാറി. 2012ൽ പ്രീമിയർ ലീഗ് കിരീടം. പിന്നീട്, 2013-14, 2017-18, 2018-19 സീസണിൽ കിരീടവും ചാമ്പ്യൻസ് ലീഗിലെയും മറ്റും നിർണായക സാന്നിധ്യവും.
കണക്കില്ലാതെ ഒഴുകിയ പെട്രോപണത്തിെൻറ വരവിൽ സൂപ്പർതാരങ്ങളും, സൂപ്പർ കോച്ചുമാരും സിറ്റിയുടെ സ്വന്തമായിമാറി. ഇതിനിടയിൽ നിയന്ത്രണമില്ലാത്ത സമ്പത്തിക തിരിമറികൾ ഇപ്പോഴത്തെ അച്ചടക്ക നടപടിയോളമെത്തി. 2012-16 സീസണിലെ കണക്കുകളിൽ കൃത്രിമം നടെന്നന്ന ആരോപണം തെളിയിക്കപ്പെട്ടതോടെയാണ് നടപടി.
യുവേഫ പറയുന്നു,
‘സിറ്റിയുടെ തെറ്റ്’
2012നും 2016നുമിടയിലെ മൂന്ന് സീസണിലെ കണക്കുകളിൽ കൃത്രിമം നടെന്നന്നാണ് യുവേഫയുടെ കണ്ടെത്തൽ. സ്പോൺസർഷിപ് വരുമാനം പെരുപ്പിച്ച് കാണിച്ചു. സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയുണ്ടായില്ല. യുവേഫയുടെയും ഇംഗ്ലീഷ് ഫുട്ബാളിെൻറയും ഫിനാഷ്യൽ ഫെയർേപ്ല നിയമങ്ങൾ െതറ്റിച്ചു എന്നിവയാണ് ആരോപണം. ഇതുസംബന്ധിച്ച ഇ- മെയിലുകൾ ജർമൻ പത്രമായ ‘ദ സീപഗൽ’ പുറത്തുവിട്ടതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ, തങ്ങൾ തെറ്റൊന്നും ചെയ്തില്ലെന്നാണ് സിറ്റിയുടെ വാദം. യുവേഫ നടപടിക്കെതിരെ സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ സിറ്റി അപ്പീൽ നൽകും. നിലവിലെ ചാമ്പ്യൻസ് ലീഗ് സീസണിൽ സിറ്റിക്ക് കളിക്കാം.
സിറ്റിയുടെ ഭാവി
പെപ് പടിയിറങ്ങുമോ?
ചാമ്പ്യൻസ് ലീഗ് കിരീടമെന്ന മോഹം സാക്ഷാത്കരിക്കാതെ കോച്ച് പെപ് ഗ്വാർഡിയോള പടിയിറങ്ങിയേക്കാമെന്ന് റിപ്പോർട്ട്. നിലവിലെ കരാർ 2021വരെയാണുള്ളത്. ഇതു പുതുക്കിയിട്ടില്ല. ചാമ്പ്യൻസ് ലീഗ് വിലക്കും, ലീഗിലെ തിരിച്ചടിയും നേരിടുന്നതോടെ പെപ് പടിയിറങ്ങാൻ സാധ്യത ഏറെ.
കളിക്കാരുടെ ഭാവി?
2022 വരെയാണ് ചാമ്പ്യൻസ് ലീഗ് വിലക്ക്. യൂറോപ്യൻ പോരാട്ടത്തിലേക്ക് സിറ്റി തിരിച്ചെത്തും മുേമ്പ നിലവിലെ താരങ്ങളുടെ കരാർ അവസാനിക്കും. ഡേവിഡ് സിൽവ ഈ സീസണിൽ പടിയിറങ്ങും. സെർജിയോ അഗ്യൂറോ , ലെറോയ് സാനെ എന്നിവർ 2021ലും, കെവിൻ ഡിബ്രുയിൻ, എഡേഴ്സൻ, ബെർണാഡോ സിൽവ, റഹിം സ്റ്റർലിങ്, റിയാദ് മെഹ്റസ് എന്നിവരുടെ കരാർ 2022 വരെയുമാണ്. കോച്ച് പെപ് വിട്ടാൽ അദ്ദേഹത്തെ പിന്തുടർന്ന് ഒരുപിടി താരങ്ങളും വിടപറഞ്ഞേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.