ലോകത്തിലെതന്നെ ഏറ്റവും താഴ്ചയിൽ സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനുകളിലൊന്നാണ് പാർക്ക് പബിയത് മെട്രോ സ്റ്റേഷൻ. അതിനു പുറത്ത് വിശാലമായ പുൽമേടുകളും മനോഹരമായി അണിയിച്ചൊരുക്കിയ വിശാലമായ പൂന്തോട്ടവും ജലധാരയും പിന്നിട്ട് എത്തിച്ചേരുന്നത് ഒരു യുദ്ധ സ്മാരകത്തിലേക്കാണ്. ഇവിടെനിന്ന് നോക്കിയാൽ മോസ്കോ നഗരത്തിെൻറ അംബരചുംബികളായ കെട്ടിടങ്ങളുടെ വിദൂരഭംഗി ആസ്വദിക്കാനാവും.
രണ്ടാം ലോകയുദ്ധത്തിൽ പെങ്കടുത്ത പടയാളികളുടെ ബഹുമാനാർഥം റഷ്യൻ സർക്കാർ സ്ഥാപിച്ചതാണ് ഈ മനോഹരമായ പാർക്ക്. യുദ്ധകാലത്തെ റഷ്യയുടെ കഷ്ടപ്പാടുകളെക്കുറിച്ച ശക്തമായ ഓർമപ്പെടുത്തലുകൾ പുതുതലമുറക്ക് നൽകാൻ ഉതകുന്ന രീതിയിലാണ് ഇതിെൻറ ഘടന.
പോക് ലോന്നായ കുന്നുകൾ എന്നറിയപ്പെടുന്ന ഈ സ്ഥലം റഷ്യൻ തലസ്ഥാനത്തിലെ ഏറ്റവും ഉയർന്ന പ്രദേശവുമാണ്. നെപ്പോളിയെൻറ അധിനിവേശത്തിൽനിന്ന് റഷ്യ വിജയം നേടിയതിനു പിന്നിലും ഈ കുന്നുകളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് വലിയ സംഭാവന നൽകിയിരുന്നുവെന്ന് പാർക്കിനകത്തെ മനോഹരമായ ചർച്ചിനടുത്തു നിന്ന് ഗൈഡ് പീറ്റർ വിശദീകരിച്ചു. സമാന രീതിയിൽ മികച്ച വാസ്തുശിൽപചാരുതയിൽ ഇതിനകത്ത് മുസ്ലിം പള്ളിയും ജൂത പള്ളിയുമുണ്ട്.
വലിയ ടവർ ശിൽപത്തിനു മുന്നിൽ പൂക്കൾ സമർപ്പിക്കുന്ന ചിലരുടെ കണ്ണുകൾ നിറഞ്ഞിട്ടുമുണ്ട്. ഇവിടത്തെ ഒരു വീട്ടിൽനിന്ന് ചുരുങ്ങിയത് ഒരാളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നുവത്രെ. അതുകൊണ്ടുതന്നെ വൈകാരികമായ ഒരു ഇഴയടുപ്പം ഇത്തരം സ്ഥലങ്ങളുമായി ഇവിടത്തുകാർക്ക് ഉണ്ടാവുക സ്വാഭാവികം.മ്യൂസിയത്തിനകത്ത് ചരിത്രകുതുകികളായ വിദേശികളടക്കമുള്ളവരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. യുദ്ധത്തിലെ ഹീറോകളായ 1,11,800 പേരെ ഉൾക്കൊള്ളുന്ന ഒരു ഹാൾ ഓഫ് ഗ്ലോറി, വെളുത്ത മാർബിൾ റൂമാണ് മ്യൂസിയത്തിെൻറ കേന്ദ്രഭാഗത്ത്. ഈ ഹാളിന് നടുക്കായി ഒരു വലിയ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
യുദ്ധത്തിൽ കൊല്ലപ്പെട്ട സോവിയറ്റ് ജനതയെ ബഹുമാനിക്കുന്ന സ്മരണയും ദുഃഖവും ‘സോൾജിയർ ഓഫ് വിക്ടറി’യാണ് താഴ്ഭാഗത്ത്. സ്ഫടിക മുത്തുകൾ മുകൾത്തട്ടിൽനിന്ന് തൂക്കിയിട്ടത് മരിച്ചവർക്കുവേണ്ടി ചൊരിഞ്ഞ കണ്ണീരിെൻറ പ്രതീകമാണത്രെ. വളരെയധികം ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലമായിട്ടുപോലും എല്ലാവരും പരിപൂർണ നിശ്ശബ്ദരായി കാര്യങ്ങൾ മനസ്സിലാക്കുന്നു.
യുദ്ധത്തെക്കുറിച്ചുള്ള നിരവധി പ്രദർശനങ്ങളും മോഡൽ വിമാനങ്ങളും ഇവിടെയുണ്ട്. ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് ഒരു ‘ഇലക്ട്രോണിക് മെമ്മറി പുസ്തകം’ ആണ്. ഇതിൽ രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത മുഴുവൻ സൈനികരുടെയും പേരുവിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പുറമെയുള്ള വിശാലമായ പച്ചപ്പിലൂടെ യുദ്ധടാങ്കുകളുടെയും പോർവിമാനങ്ങളുടെയും വലിയ ശേഖരത്തിനു മുന്നിലൂടെ ഈ ഹരിതാഭ ഊർന്നിറങ്ങുന്നത് താഴെ സ്വച്ഛന്ദം ഒഴുകുന്ന മോസ്കോ റിവറിെൻറ കൈവഴികളിലൊന്നിലാണ്. യുദ്ധത്തിെൻറ ഭീകരത ഒരു സമൂഹത്തിലുണ്ടാക്കിയ ദൈന്യതയുടെയും മുറിപ്പാടുകളുടെയും നേർച്ചിത്രമായി ഈ പാർക്കും പരിസരവും എന്നും മനസ്സിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.