കൊൽക്കത്ത: ഒരുപാടുകാലം ഇന്ത്യൻ ഫുട്ബാളിെൻറ ആവേശമായിരുന്നു ഈ പോരാട്ടം. മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരമെന്നത് കേവലം വംഗനാട്ടിെൻറ മാത്രം കളിയാഘോഷമായിരു ന്നില്ല. വീറും വാശിയും അതിരു കടക്കുന്ന കൊൽക്കത്ത ഡെർബി ഇന്ത്യൻ ഫുട്ബാളിലെ ഏറ്റവും താരത്തിളക്കമുള്ള ക്ലബ് പോരാട്ടമാണ്. പതിറ്റാണ്ടുകളായി സാൾട്ട്ലേക്കിനെ പുളകംെകാള്ളിച്ച ആ കാഴ്ച ഇനി രണ്ടു തവണകൂടി മാത്രം. അതിൽ അവസാനത്തേതിന് മുമ്പുള്ള ഡെർബിക്ക് ഞായറാഴ്ച സാൾട്ട്ലേക്കിൽ പന്തുരുളും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലബായ മോഹൻ ബഗാൻ ഐ.എസ്.എൽ ടീമായ എ.ടി.കെയുമായി ലയിക്കാൻ തീരുമാനിച്ചതിനുേശഷമുള്ള ആദ്യ ഡെർബിക്കാണ് പന്തുരുന്നത്. ഐ ലീഗിൽ ഇരുടീമും നേരങ്കം കുറിക്കുേമ്പാൾ ജൂണിൽ പഴയ ബഗാൻ ഇല്ലാതാവുന്നുവെന്ന വൈകാരിക പശ്ചാത്തലത്തിലായിരിക്കും മത്സരം.
എ.ടി.കെയുമായി ലയിക്കാനുള്ള ബഗാെൻറ തീരുമാനത്തിൽ ആരാധകരിൽ വലിയൊരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. മികച്ച വിജയം നേടി അന്തസ്സു കാക്കാനുള്ള ശ്രമമാകും ബഗാേൻറത്. ഞായറാഴ്ചത്തെ മത്സരത്തിലേക്കു മാത്രമാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നിെല്ലന്നും ബഗാൻ കോച്ച് കിബു വികുന പറഞ്ഞു. ഈസ്റ്റ് ബംഗാളാവട്ടെ, കഴിഞ്ഞ കളിയിൽ ഗോകുലം കേരളയോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതിെൻറ നിരാശ മായ്ക്കാനുറച്ചാകും കളത്തിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.