കൊൽക്കത്ത: െഎ ലീഗിൽ ഗോകുലം കേരളക്ക് ആദ്യ തോൽവി. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെതിരെ സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ 2-1നായിരുന്നു കേരള സംഘത്തിെൻറ പരാജയം. കളിയുടെ ഇരുപകുതികളിലുമായി വലകുലുക്കിയ ഫ്രാൻ ഗോൺസാലസ് ഇരട്ട ഗോളുമായി (24, 48) വിജയശിൽപിയായി. ആദ്യ പകുതി പിരിയുംമുേമ്പ മാർകസ് ജോസഫിെൻറ പെനാൽറ്റി ഗോളിലൂടെ ഗോകുലം തിരിച്ചടിച്ചെങ്കിലും പിന്നീട് സ്കോർ ചെയ്യാനായില്ല.
രണ്ടാം പകുതിയിൽ തലങ്ങും വിലങ്ങും ആക്രമിച്ച ഗോകുലം അരഡസൻ സുവർണാവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും എതിരാളിയുടെ പ്രതിരോധവും വിനയായി. മലയാളി താരം വി.പി. സുഹൈറിലായിരുന്നു ബഗാൻ മുന്നേറ്റത്തിെൻറ കടിഞ്ഞാൺ. മധ്യനിരയിൽ ജോസിബ ബിറ്റിയയും ഫ്രാൻ ഗോൺസാലസും കളി മെനഞ്ഞതോടെ ആദ്യ മിനിറ്റുകളിൽ ബഗാൻ ആക്രമിച്ചുകളിച്ചു. 24ാം മിനിറ്റിൽ പെനാൽറ്റിയെത്തി. അഷുതോഷ് മെഹ്തയെ ഗോളി സി.കെ. ഉബൈദ് ഫൗൾ ചെയ്തതിന് ലഭിച്ച അവസരം ഗോൺസാലസ് ഗോളാക്കി.
ഒന്നാം പകുതി പിരിയുംമുേമ്പ ഗോകുലം മാർകസ് ജോസഫിെന വീഴ്ത്തിയതിന് ലഭിച്ച അവസരം അദ്ദേഹത്തിലൂടെ തന്നെ ഗോളാക്കി. രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനകം ബഗാൻ ലീഡുയർത്തി. തുടർന്ന് അവസാന മിനിറ്റുവരെ ഗോകുലം ശക്തമായ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും വലകുലുക്കാനായില്ല. നതാനിയേൽ ഗാർഷ്യയും ജോസഫും കിസികേയും നടത്തിയ ആക്രമണങ്ങൾ വഴിതെറ്റി.
നാലു കളിയിൽ രണ്ടാം ജയം നേടിയ ബഗാൻ ഏഴു പോയൻറുമായി രണ്ടാം സ്ഥാനത്തെത്തി. ആറു പോയൻറുള്ള ഗോകുലം അഞ്ചാം സ്ഥാനത്താണ്. തിങ്കളാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ പഞ്ചാബ് എഫ്.സി 1-0ത്തിന് ഇന്ത്യൻ ആരോസിനെ തോൽപിച്ചു. ജനുവരി നാലിന് ഐസോളിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.