കൊച്ചി: ബംഗളൂരു എഫ്.സിയുടെ മിന്നും താരത്തെ പൊന്നും വിലകൊടുത്ത് വാങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കുള്ള കരുക്കൾ നീക്കിത്തുടങ്ങി. അഞ്ചു വർഷത്തോളം നീലപ്പടയുടെ വിങ്ങുകളിൽ നിറസാന്നിധ്യമായ നിഷു കുമാറിനെയാണ് അഞ്ചു കോടി നൽകി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. താരവുമായുള്ള കരാർ പൂർത്തിയായതായാണ് വിവരം.
എന്നാൽ, ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതോടെ പ്രതിരോധ നിരക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരനായി നിഷുകുമാർ മാറും. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാെൻറ പ്രതിഫല റെക്കോഡാണ് ചണ്ഡീഗഢുകാരനായ താരം മറികടന്നത്. ജിങ്കാൻ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഇടതു-വലതു വിങ്ങുകളിൽ ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതാണ് ഈ 22 കാരെൻറ മിടുക്ക്.
2015ലാണ് താരം ബംഗളൂരു സീനിയർ ടീമിലേക്കെത്തുന്നത്. 55 മത്സരങ്ങൾ ഐ.എസ്.എൽ ചാമ്പ്യന്മാർക്കുവേണ്ടി ബൂട്ടുകെട്ടിയ നിഷു കുമാർ നിർണായക ഘട്ടങ്ങളിൽ ക്ലബിനായി രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. ചണ്ഡിഗഢ് ഫുട്ബാൾ അക്കാദമിയിലായിരുന്നു തുടക്കം.
18ാം വയസ്സിൽ തന്നെ എ.ഐ.എഫ്.എഫിെൻറ എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബംഗളൂരു എഫ്.സി റാഞ്ചി. 2016ൽ ഇന്ത്യൻ അണ്ടർ 19, അണ്ടർ 23, ചാമ്പ്യൻഷിപ്പുകളിൽ കളിച്ച ശേഷം, 2018ൽ ജോർഡാനെതിരെ ഇന്ത്യൻ ജഴ്സിയണിഞ്ഞു. പ്രഥമ മത്സരത്തിൽ തന്നെ ഗോൾ നേടി താരം വരവറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.