റിയോ െഡ ജെനീറോ: റഷ്യയിൽ ഇൗ വർഷം നടക്കുന്ന ലോകകപ്പിലെ ഫേവറിറ്റുകൾ ബ്രസീൽതന്നെയെന്ന് ഫുട്ബാൾ ഇതിഹാസം പെലെ. റിയോ െഡ ജെനീറോയിൽ ലീഗ് ഉദ്ഘാടന പരിപാടിയിൽ പെങ്കടുക്കവെയാണ് മുൻ താരത്തിെൻറ കമൻറ്. 2014ൽ മാറക്കാന സ്റ്റേഡിയത്തിൽ ടൂർണമെൻറ് ജേതാക്കളായ ജർമനിയോട് 7 ^1നേറ്റ നാണംകെട്ട തോൽവിയുടെ മുറിവുണക്കാൻ കോച്ച് ടിറ്റെ വാർത്തെടുത്ത ടീമിന് കഴിയും.
യോഗ്യതമത്സരങ്ങളിൽ ബ്രസീൽ കാഴ്ചവെച്ച പ്രകടനം കണ്ടവരെല്ലാം ഇൗ സംഘം തന്നെയാണ് ഫേവറിറ്റുകളെന്ന്് പറയുന്നുണ്ട്. ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ യോഗ്യത നേടിയത്. ലോകത്തെ വിലപിടിപ്പേറിയ താരം നെയ്മർ, ബാഴ്സലോണയുടെ പുത്തൻ താരോദയം ഫിലിപ്പെ കൂട്ടീേനാ എന്നിവരടങ്ങിയ ഉജ്ജ്വല ടീമിനെയാണ് ടിറ്റോ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും ഒത്തിണക്കമില്ലാതിരുന്നതാണ് തോൽവിയിലേക്ക് നയിച്ചത്. എന്നാൽ, നിലവിൽ ടീം പൂർണ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.