ലോകകപ്പിെൻറ പ്രീക്വാർട്ടറിൽ ഇടംപിടിച്ചില്ലെങ്കിലും റഷ്യയിൽനിന്നുള്ള ഇൗ മടക്കത്തിലും പെറുവിന് അഭിമാനിക്കാം. നിയമവിജയത്തിനൊടുവിൽ പടനായകൻ പൗലോ ഗരീറോ രാജ്യത്തിെൻറ കുപ്പായമണിഞ്ഞു പന്തുതട്ടി. അവസാന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ രണ്ടു ഗോൾ ജയം നേടിയപ്പോൾ സ്വന്തം പേരിൽ ഒരു ഗോളും, ആദ്യ ഗോളിന് വഴിയൊരുക്കിയും അവരുടെ വീരപുത്രൻ നിറഞ്ഞുനിന്നു. ഒപ്പം, എതിരാളികളെക്കൊണ്ടുപോലും അവർ പറയിച്ചു, ‘പെറു പ്രീക്വാർട്ടർ അർഹിച്ചിരുന്നു’ എന്ന്. ഗ്രൂപ് ‘സി’യിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളിന് ജയിച്ചപ്പോൾ ലാറ്റിനമേരിക്കയിലെ കൊച്ചു രാജ്യത്തെ ആരാധകരെയും സന്തോഷിപ്പിച്ചത് ഗരീറോയുടെ ഗോളും മിന്നും പ്രകടനവുമായിരുന്നു. കളിയുടെ 18ാം മിനിറ്റിൽ ആന്ദ്രെ കറീയോ ഗോളടിച്ചപ്പോൾ മനോഹരമായി വഴിയൊരുക്കി ഗരീറോ തെൻറ പ്രതിഭ വിശ്വവേദിയിൽ തെളിയിച്ചു. രണ്ടാം പകുതിയിലെ 50ാം മിനിറ്റിൽ പൗലോ ഗരീറോ ഉജ്ജ്വലമായൊരു വോളിയിലൂടെ പെറുവിെൻറ രണ്ടാം ഗോളും നേടി.
ഗരീറോ എന്ന ഹീറോ
ഗരീറോയുടെ ഗോളും പെറുവിെൻറ മൂന്ന് പോയൻറും ഒരുപാടുപേർക്കുള്ള മറുപടിയാണ്. 32 വർഷത്തിനുശേഷം ലോകകപ്പ് ബർത്തുറപ്പിച്ച് റഷ്യയിലേക്കൊരുങ്ങവെ ആ രാജ്യം ഒരു നിയമപോരാട്ടത്തിലായിരുന്നു. രാജ്യത്തിന് അഭിമാനകരമായ യോഗ്യത സമ്മാനിച്ച സൂപ്പർതാരം ഗരീറോക്കുള്ള ഫിഫ വിലക്കായിരുന്നു കാരണം. ഉത്തേജക മരുന്നുപയോഗിച്ചതിന് വിലക്ക് നേരിട്ട താരത്തിന് ലോകകപ്പ് കളിക്കാനാവില്ലെന്നായിരുന്നു ആഗോള ഉത്തേജക വിരുദ്ധ ഏജൻസിയുടെ തീർപ്പ്. ഇത് ഫിഫ ഒരു വർഷമാക്കി ചുരുക്കിയെങ്കിലും ‘വാഡ’ വിട്ടില്ല. തർക്കം ലോക കായിക കോടതിയിലെത്തി.
അവിടെയും വിധി എതിരായി. ഒടുവിൽ ഫിഫ ഇടപെട്ടതോടെയാണ് ഗരീറോയുടെ ലോകകപ്പ് സ്വപ്നം പൂവണിഞ്ഞത്. രാജ്യത്തെ ഭരണകൂടവും ജനങ്ങളുമെല്ലാം ഒരു താരത്തിനുവേണ്ടി നിയമപോരാട്ടത്തിനിറങ്ങിയ അപൂർവത. റഷ്യൻമണ്ണിൽ ഉജ്ജ്വലമായി അവർ പന്തുകളിച്ചെങ്കിലും ഡെന്മാർക്കിനോടും (1-0) ഫ്രാൻസിനോടും (1-0) അവർ ഒരു ഗോളിൽ കീഴടങ്ങി. തോൽവിയോടെ നോക്കൗട്ട് സ്വപ്നം പൊലിഞ്ഞെങ്കിലും കരുത്തരായ എതിരാളികളെ വെള്ളംകുടിപ്പിച്ച് ആരാധക കൈയടി നേടിയാണ് പെറുവിെൻറ ഇൗ മടക്കം. അവസാന പോരാട്ടത്തിൽ ഇതിനുള്ള കണക്കെല്ലാം ആസ്ട്രേലിയക്കെതിരെ തീർക്കുേമ്പാൾ പിറന്ന രണ്ടു ഗോളിലുമുണ്ടായിരുന്നു ഒരു പെറുവിയൻ ചന്തം.
18ാം മിനിറ്റ്- ആന്ദ്രെ കറിയോ(പെറു)
മധ്യനിരയിൽനിന്ന് ലഭിച്ച ലോങ്േറഞ്ചുമായി ഒാടിക്കയറിയ ക്യാപ്റ്റൻ പൗലോ ഗരീറോയുടെ ബ്രില്യൻസിലൂടെയായിരുന്നു ഗോളിെൻറ വരവ്. ഒാസീസ് പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധനിരയെ മനോഹരമായി ഡ്രിബ്ൾ ചെയ്ത ഗരീേറാ ഷൂട്ട്ചെയ്യുന്നതും കാത്തിരിക്കുകയായിരുന്നു ഗോളി മാത്യു റ്യാൻ. എന്നാൽ, ബോക്സിന് എതിർ വിങ്ങിലേക്ക് ക്രോസ് നൽകിയ ഗരീറോ ഏവരെയും ഞെട്ടിച്ചു. ഒാടിയെത്തിയ ആന്ദ്രെ കറിയോ മനോഹരമായ വോളിയിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റി.
51ാം മിനിറ്റ്-പൗലോ ഗരീറോ (പെറു)
ഇക്കുറി നായകൻ തന്നെ വലകുലുക്കി. ഇടതു വിങ്ങിൽ മിഗ്വേൽ ട്രൂസിന് നൽകിയെടുത്ത വൺ-ടു-വൺ പാസിൽനിന്ന് എഡിസൺ േഫ്ലാറസ് സൃഷ്ടിച്ച നീക്കം. മാർക്കിങ്ങില്ലാതെ കുതിച്ച േഫ്ലാറസ് പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധനിരയെ ഡ്രിബ്ൾ ചെയ്ത് പന്ത് ചിപ് ചെയ്യുേമ്പാൾ ഗരീറോ ഗോളടിക്കാൻ പാകത്തിൽ. ഹാഫ്വോളി ഷോട്ട് ഗോളിയെയും കടന്ന് വലയിൽ. പെറുവിന് വിജയമുറപ്പിച്ച ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.