ശ്രീനഗർ: മഞ്ഞുപെയ്തിറങ്ങിയ പകലിൽ ആതിഥേയർക്കു പിന്നിൽ ഒാടാനാവാതെ തളർന്ന ഗോക ുലം കേരളക്ക് റിയൽ കശ്മീരിനെതിരെ ഒരു ഗോൾ തോൽവി. െഎ ലീഗിൽ എവേ മത്സരത്തിന് കശ് മീരിലെത്തിയവർ ആദ്യ പകുതി പിടിച്ചുനിന്നെങ്കിലും 52ാം മിനിറ്റിൽ നൊഹ്റോ ക്രീസോയുടെ ഗോളിൽ വീണു.
മഴപോലെ ഇടതടവില്ലാതെ പെയ്ത് മഞ്ഞിനു കീഴിൽ അധികം ഒാടാതെ പ്രതിരോധത്തിന് മുൻതൂക്കം നൽകിയായിരുന്നു ഗോകുലം പോരാട്ടം. ഗോൾവീണ ശേഷം, മാർകസ് ജോസഫിെൻറ നേതൃത്വത്തിൽ സമനിലക്കായി ഗോകുലം നിറഞ്ഞുകളിെച്ചങ്കിലും റിയൽ ഗോൾ കീപ്പർ ബിലാൽ ഖാന് മുന്നിൽ ഒന്നും വിലപ്പോയില്ല.
ജയത്തോടെ പോയൻറ് പട്ടികയിൽ റിയൽ കശ്മീർ 32 പോയൻറുമായി ഒന്നാം സ്ഥാനത്തെത്തി. രണ്ടു കളി കുറവ് കളിച്ച ചെെന്നെ സിറ്റി എഫ്.സിയാണ്(30) രണ്ടാം സ്ഥാനത്ത്. അവസാന പത്തു മത്സരത്തിൽ ഒരു മത്സരംപോലും ജയിക്കാത്ത ഗോകുലം 12 പോയൻറുമായി പത്താമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.