റ​യ​ലി​െൻറ വി​ന്നി​ങ്​ മാ​ർ​ച്ച്​; പിറകെ ബാഴ്​സയും

മ​ഡ്രി​ഡ്​: ബാ​ഴ്​​സ​ലോ​ണ​ക്ക്​ നെ​ഞ്ചി​ടി​പ്പ്​ കൂ​ട്ടി സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡി​​െൻറ വി​ജ​യ​ക്കു​തി​പ്പ്. ഡി​പോ​ർ​ടീ​വോ അ​ലാ​വ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 2-0ത്തി​ന്​ ജ​യി​ച്ച റ​യ​ലി​നാ​യി ഒ​രു ഗോ​ള​ടി​ച്ചും, മ​റ്റൊ​രു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും ക​രിം ബെ​ൻ​സേ​മ താ​ര​മാ​യി. 

ക​ളി​യു​ടെ 11ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ​യാ​ണ്​ ബെ​ൻ​സേ​മ ആ​ദ്യ ഗോ​ള​ടി​ച്ച​ത്. 50ാം മി​നി​റ്റി​ൽ മാ​ർ​കോ അ​സ​ൻ​സി​യോ നേ​ടി​യ ഗോ​ളി​ലേ​ക്ക്​ പ​ന്തെ​ത്തി​ച്ച്​ ന​ൽ​കി​യും ഫ്ര​ഞ്ച്​ താ​രം തി​ള​ങ്ങി. കോ​വി​ഡ്​ ലോ​ക്​​ഡൗ​ണിനു ശേ​ഷം റ​യ​ൽ മ​ഡ്രി​ഡി​​െൻറ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വി​ജ​യ​മാ​ണി​ത്. 35 മ​ത്സ​ര​ത്തി​ൽ 80 പോയൻറുമായി റയൽ ഒന്നാമതാണ്​. 

മറ്റൊരു മത്സരത്തിൽ ബാഴ്​സലോണ റിയൽ വല്ലാഡോളിഡിനെ പരാജയപ്പെടുത്തി. 15ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ വിദാലാണ്​ വിജയഗോൾ കുറിച്ചത്​. ഇതോടെ രണ്ടാംസ്​ഥാനത്തുള്ള ബാഴ്​സക്ക്​ 36 മത്സരങ്ങളിൽനിന്ന്​ 79 പോയൻറായി. ബാഴ്​സക്ക്​ ഇനി രണ്ട്​ മത്സരങ്ങൾ മാത്രമാണ്​ ബാക്കിയുള്ളത്​.
 

Tags:    
News Summary - real madrid and barcelona won the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.