യൂ​വേ​ഫ ക്ല​ബ്​ ഫു​ട്​​ബാ​ളി​ൽ 100ഗോ​ൾ നേ​ടു​ന്ന ആ​ദ്യ താ​രമായി ക്രിസ്​റ്റ്യാനോ റൊണാൾഡോ

മ്യൂണിക്: റയൽ മഡ്രിഡിനെ ഉജ്ജ്വല ജയത്തിലേക്ക് നയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ചു. ഇരട്ട ഗോളുമായി സ്പാനിഷ് വമ്പന്മാർക്ക് ജയമൊരുക്കിയപ്പോൾ ഒപ്പം പിറന്നത് യൂറോപ്യൻ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ 100ാം ഗോൾ. യൂറോപ്യൻ ചാമ്പ്യൻഷിപ് ചരിത്രത്തിൽ 100 ഗോൾ നേടുന്ന ആദ്യ ഫുട്ബാളറുമായി ക്രിസ്റ്റ്യാനോ. 98 യൂറോപ്യൻ ഗോളുമായി മ്യൂണിക്കിൽ പന്തുതട്ടിയ സൂപ്പർ താരം കളിയുടെ രണ്ടാം പകുതിയിൽ (47, 77) നേടിയ ഇരട്ട ഗോളുമായാണ് സെഞ്ച്വറി തികച്ചത്. ചാമ്പ്യൻസ് ലീഗ് സീസണിലെ നേട്ടം ഒമ്പത് കളിയിൽനിന്ന് നാല് ഗോളുമായി. 
സീസണിൽ 11 ഗോളുമായി ലയണൽ മെസ്സിയാണ് മുന്നിൽ.
Tags:    
News Summary - Real Madrid's Cristiano Ronaldo first to score 100 European goals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.