ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിെൻറ തലയെടുപ്പുള്ള പ്രതിരോധ മതിലാണ് സന്ദേശ് ജിങ്കാൻ. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് യൂറോപ്യൻ ക്ലബുകളിലേക്ക് അവസരം തേടാനുള്ള ആത്മവിശ്വാസത്തോളം പ്രതിഭ വളർന്ന താരം. എന്നാൽ, പന്ത് കൊൽക്കത്തയിലെ മൂന്നാം ഡിവിഷൻ ക്ലബുകൾ പോലും തനിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ച കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ജിങ്കാൻ. അവരെല്ലാം തഴഞ്ഞതിനാലാണ് ഏറെ കഠിനാധ്വാനം ചെയ്തതും ഈ നിലയിൽ എത്തിച്ചേർന്നതെന്നും മുൻ കേരള ബ്ലാസ്റ്റേഴ്സ് നായകൻ തുറന്നു പറയുന്നു.
‘എെൻറ കരിയറിെൻറ തുടക്കത്തിലായിരുന്നു അത്. ക്ലബുകളിൽ കയറിപ്പറ്റനായി നിരവധി ട്രയലുകളിൽ ഞാൻ പങ്കെടുത്തു. െകാൽക്കത്തയിലെ രണ്ട്, മൂന്ന് ഡിവിഷൻ ക്ലബുകൾ വരെ അതിൽ ഉൾപ്പെടും. എന്നാൽ അവരെല്ലാവരും എന്നെ തഴഞ്ഞു.’- എ.ഐ.എഫ്.എഫ് ടി.വിയുമായി നടത്തിയ ചാറ്റ്ഷോയിൽ ചണ്ഡിഗഢുകാരൻ പറയുന്നു.
‘അതിന് ശേഷമാണ് എെൻറ ലക്ഷ്യം കൈവരിക്കാനായി ഇനിയുമേറെ കഠിനാധ്വാനം ചെയ്യണമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്’- ജിങ്കാൻ ഓർത്തെടുത്തു.
36 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ജിങ്കാൻ ആറുസീസണുകൾക്ക് ശേഷം ഐ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.