കോഴിക്കോട്: എസ്.ബി.െഎയിൽ ലയിച്ച് ഇല്ലാതായ എസ്.ബി.ടി കായികപ്രേമികളുടെ മനസ്സിൽ ഇപ്പോഴും പന്തുതട്ടികളിക്കുകയാണ്. എന്നാൽ, താരങ്ങളുടെ മനസ്സിൽ ആധിയാണ്. ക്രിക്കറ്റിലും ഫുട്ബാളിലും സൂപ്പർ താരങ്ങളുടെ ‘ബാലൻസ്ഷീറ്റു’ള്ള എസ്.ബി.ടി മാതൃബാങ്കായ എസ്.ബി.െഎയിൽ ലയിച്ചതോടെ ടീമിെൻറ ഭാവിയെപ്പറ്റി ആശങ്കയുയർന്നിരുന്നു. ലയനം കഴിഞ്ഞ് രണ്ടു മാസമായിട്ടും എസ്.ബി.െഎ ഉന്നതർ നയം വ്യക്തമാക്കുന്നില്ല. ക്രിക്കറ്റ്, ഫുട്ബാൾ ടീമുകളെ നിലനിർത്തണെമന്നും ഫുട്ബാളിൽ പുതിയ താരങ്ങളെ റിക്രൂട്ട് ചെയ്യണെമന്നും ആവശ്യപ്പെട്ടുള്ള കത്തുകൾക്കും എസ്.ബി.െഎ ആസ്ഥാനത്തുനിന്ന് മറുപടിയില്ല.
ടീമുകൾ തുടരാൻ തീരുമാനിച്ചാൽതന്നെയും നേരത്തേ നിർത്തിയ റിക്രൂട്ട്മെൻറ് പുനരാരംഭിച്ചില്ലെങ്കിൽ കേരളത്തിെൻറ അഭിമാനമായ കാൽപന്തുകളി സംഘം ഒാർമയാവും. എസ്.ബി.ടിക്കൊപ്പം എസ്.ബി.െഎയിൽ ലയിച്ച സ്റ്റേറ്റ് ബാങ്ക് ഒാഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഒാഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഒാഫ് ബിക്കാനീർ ആൻഡ് ജയ്പുർ എന്നിവയുടെ ടീമുകളും പിരിച്ചുവിടലിെൻറ വക്കിലാണ്. ഇന്ത്യക്കുവേണ്ടി കളിച്ച ശ്രീനാഥ് അരവിന്ദിനെപ്പോലുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പഴയ സ്റ്റേറ്റ് ബാങ്ക് ഒാഫ് െമെസൂർ നിരയിലുണ്ട്.
ജോപോൾ അഞ്ചേരിയും വി.പി. ഷാജിയും ആസിഫ് സഹീറും എൻ.പി. പ്രദീപുമടക്കമുള്ള താരങ്ങൾ കളിച്ച് പേരെടുത്ത പഴയ എസ്.ബി.ടി ഫുട്ബാൾ ടീം ലയനത്തിനു ശേഷം എസ്.ബി.െഎ കേരള എന്ന പേരിലാണ് ഇറങ്ങുന്നത്. തൃക്കരിപ്പൂരിൽ സംസ്ഥാന ഇൻറർ ക്ലബ് ടൂർണമെൻറിെൻറ ആദ്യഘട്ടത്തിലാണ് എസ്.ബി.ടി എന്ന പേരിൽ അവസാനമായി കളിച്ചത്. രണ്ടു വർഷമായി താരങ്ങളുടെ റിക്രൂട്ട്മെൻറില്ലാത്തതും ടീമിനെ തളർത്തുകയാണ്. പരിക്കു കാരണം കളിക്കാർ പുറത്തിരിക്കുേമ്പാൾ അതിഥിതാരങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു. മുൻകാലങ്ങളിൽ േദശീയ ലീഗിലടക്കം മിന്നുന്ന പ്രകടനം പുറത്തെടുത്ത ടീമിനാണ് ഇൗ ഗതികേട്. ഗോവയിൽ നടന്ന സേന്താഷ് ട്രോഫിയിൽ കോച്ച് വി.പി. ഷാജിയടക്കം ഏഴു പേർ ബാങ്ക് ടീമിൽ നിന്നുള്ളവരായിരുന്നു.
ഇപ്പോൾ നടന്നുവരുന്ന കേരള പ്രീമിയർ ലീഗിൽ സെമി കാണാതെ പുറത്തായത് ടീമിെൻറ തകർച്ചയുടെ ലക്ഷണമായാണ് കളിപ്രേമികൾ കാണുന്നത്.
ഫുട്ബാൾ ടീമുകൾക്ക് കാര്യമായ പിന്തുണ നൽകാത്ത ബാങ്കാണ് എസ്.ബി.െഎ എന്നതും ആശങ്കയേറ്റുന്നു. എൺപതുകൾവരെ സജീവമായിരുന്ന എസ്.ബി.െഎ ടീം പിന്നീട് പുതിയ റിക്രൂട്ട്മെൻറില്ലാതെ ദുർബലമാകുകയായിരുന്നു. മലയാളിതാരം സി.എം. രഞ്ജിത്തിനെപ്പോലുള്ള പ്രമുഖതാരങ്ങൾ ടീമിലുണ്ടായിരുന്ന കാലമായിരുന്നു അത്.
സാഹിത്യരംഗത്തെ പ്രതിഭകൾക്ക് എസ്.ബി.ടി സമ്മാനിച്ചിരുന്ന പുരസ്കാരങ്ങളുടെ കാര്യത്തിലും മുംബൈയിലെ എസ്.ബി.െഎ ആസ്ഥാനത്തുനിന്ന് മറുപടി കിട്ടിയിട്ടില്ല. സമഗ്ര സംഭാവനക്കുള്ള സുവർണമുദ്രയും ചെറുകഥ, കവിത, നിരൂപണം, പത്രപ്രവർത്തനം എന്നിവയിലെ പ്രതിഭകൾക്ക് നൽകുന്ന പുരസ്കാരവും തുടരണമോെയന്നും എസ്.ബി.െഎ ഉന്നതർ തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.