സ്പെയിൻ, പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ; ഇറാൻ പുറത്ത്

മോസ്​കോ: അവസാന വിസിൽ വരെ നാടകീയത മുറ്റിനിന്ന പോരാട്ടങ്ങൾക്കൊടുവിൽ ഗ്രൂപ്​ ബിയിൽനിന്ന്​ പോർചുഗലും സ്​പെയിനും പ്രീക്വാർട്ടറിലേക്ക്​ ടിക്കറ്റെടുത്തു. ഇറാനു​ം മെ​ാറോക്കോയും പുറത്തായി. പോർചുഗൽ-ഇറാൻ മത്സരം 1-1നും സ്​പെയിൻ-മൊറോക്കോ കളി 2-2നും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും അഞ്ച്​ പോയൻറ്​ വീതമാണ്​. ഗോൾ വ്യത്യാസവും തുല്യമായതോടെ കൂടുതൽ ഗോൾ നേടിയ ടീം എന്ന നിലയിൽ സ്​പെയിൻ ഗ്രൂപ്​ ജേതാക്കളായി. കലിനിഗ്രാഡിൽ ഇറാനെതിരെ പോർചുഗൽ സമനിലയുമായി തടിതപ്പുകയായിരുന്നു. നായകൻ ക്രിസ്​റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയ കളിയിൽ ഇറാൻ അവസാന നിമിഷം വരെ പൊരുതിനിന്നു. ജയിച്ചാൽ മുന്നേറാമെന്ന തിരിച്ചറിവിൽ മികച്ച പോരാട്ടമായിരുന്നു ഇറാ​േൻറത്​. 


45ാം മിനിറ്റ്​ റിക്കാർഡോ ക്വറസ്​മ -പോർചുഗൽ
ശൂന്യതയിൽനിന്ന്​ പിറവിയെടുത്ത ഗോൾ. ആദ്യ രണ്ട്​ കളികളിലും അവസരം ലഭിക്കാതിരുന്ന വിംഗർ അഡ്രിയൻ സിൽവയുടെ പാസ്​ സ്വീകരിച്ച്​ അകത്തേക്ക്​ വെട്ടിച്ചുകയറി. ഇറാൻ പ്രതിരോധം ഗോൾമുഖത്തേക്ക്​ ഒരു പാസ്​ പ്രതീക്ഷിച്ചുകൊണ്ടിരിക്കെ 18 വാര അകലലെനിന്ന്​ പുറംകാലുകൊണ്ട്​ ക്വറസ്​മ തൊടുത്ത വെടിയുണ്ട മുഴുനീളം ചാടിയ ഇറാൻ ഗോളിയെ മറികടന്ന്​ വലയിലേക്ക്​ വളഞ്ഞിറങ്ങി. 

90+3ാം മിനിറ്റ് അൻസാരിഫർദ്​- ഇറാൻ
സറൻസ്​കിൽ ഒന്നും നഷ്​ടപ്പെടാനില്ലാതെ പന്തുതട്ടിയ മൊറോക്കോ സ്​പെയിനിനെ വിറപ്പിച്ച​േ​ശഷമാണ്​ സമനില വഴങ്ങിയത്​. 81ാം മിനിറ്റിൽ 2-1ന്​ പിന്നിലായിരുന്ന സ്​പെയിൻ പരാജയം തുറിച്ചുനോക്കവെ ഇഞ്ചുറി സമയത്ത്​ സമനില പിടിക്കുകയായിരുന്നു.
 

14ാം മിനിറ്റ്​ ഖാലിദ്​ ബുതൈബ്​ മൊറോക്കോ
എതിർ പോസ്​റ്റിലേക്ക്​ മൊ​റോക്കോയുടെ ഇൗ ലോകകപ്പിലെ ആദ്യ ഗോൾ. ആന്ദ്രെ ഇനിയെസ്​റ്റക്കും സെർജിയോ റാമോസിനുമിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത്​ പന്തുമായി ഒറ്റക്ക്​ കുതിച്ച ഖുതൈബ്​ സ്​പെയിൻ ഗോളി ഡേവിഡ്​ ഡിഹിയയുടെ കാലുകൾക്കിടയിലൂടെ പന്ത്​ വലയിലെത്തിച്ചു. 

19ാം മിനിറ്റ് ഇസ്​കോ​ -സ്​പെയിൻ
സ്​പെയിനി​​െൻറ തനതായ ​ഫുട്​ബാൾ മുദ്ര ചാർത്തിയ ഗോൾ. ഇനിയെസ്​റ്റയുമായി ചേർന്നുള്ള സുന്ദരമായ വൺ ടു വൺ നീക്കത്തിനൊടുവിൽ ഇസ്​കോയുടെ ഫിനിഷിങ്​. മൊറോക്കോ പ്രതിരോധം ഒന്നാകെ ബാക്ക്​ഫൂട്ടിലായ ഗോൾ. 

81ാം മിനിറ്റ്​ യൂസുഫ്​ അന്നസീരി -മൊറോക്കോ
കളി സമനിലയിലേക്ക്​ നീങ്ങവെ മൊറോക്കോയുടെ അപ്രതീക്ഷിത വിജയഗോൾ. ഫൈസൽ ഫജ്​റി​​െൻറ കോർണറിൽ സെർജിയോ റാമോസിനെ മറികടന്ന്​ ഉയർന്നുചാടിയ അന്നസീരിയുടെ ബുള്ളറ്റ്​ ഹെഡർ ഗോൾവലയുടെ മൂലയിലേക്ക്​ ഇറങ്ങിയപ്പോൾ ഡിഹയ നിസ്സഹായനായി. 

90+1ാം മിനിറ്റ്​ ഇയാഗോ ആസ്​പാസ്​- സ്​പെയിൻ
ഇഞ്ചുറി സമയത്ത്​ ആസ്​പാസി​​െൻറ ഗോൾ. വലതുവിങ്ങിൽനിന്ന്​ ഡാനി കാർവഹാലി​​െൻറ ​പാസ്​ പിടിച്ചെടുത്ത ആസ്​പാസ്​ സ്​പെയിനി​​െൻറ മുന്നോട്ടുള്ള പ്രയാണം ഉറപ്പിച്ചു. 

Tags:    
News Summary - spain portugal fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.