വോൾവോഗ്രാഡ്: നായകനൊത്ത പ്രകടനവുമായി ഹാരികെയ്ൻ കളംനിറഞ്ഞപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ താരപ്പടക്ക് വിജയത്തോടെ തുടക്കം. ഇരുതലമൂർച്ചയുടെ ഇംഗ്ലീഷ് ആക്രമണത്തെ പല്ലുംനഖവും ഉപയോഗിച്ച് നേരിട്ട തുനീഷ്യ അവസാന മിനിറ്റു വരെ പിടിച്ചു നിന്നെങ്കിലും ലോങ് വിസിലിന് തൊട്ടുമുമ്പ് അവർക്ക് പിഴച്ചു. 91ാം മിനിറ്റിൽ കോർണറിലൂടെയെത്തിയ പന്ത് ഹെഡർ ഗോളിലൂടെ തുനീഷ്യൻ വലയിലെത്തിച്ച് ഹാരികെയ്ൻ ഇംഗ്ലണ്ടിെൻറ വിജയ നായകനായി.
കളിയുടെ 11ാം മിനിറ്റിൽ ആദ്യ ഗോളും ഹാരിയിലൂടെയാണ് പിറന്നത്. ഇംഗ്ലീഷ് പ്രതിരോധ താരം ജോൺ ജോൺസെൻറ ഹെഡർ തുനീഷ്യൻ ഗോളി ഹസൻ നന്നായി തടഞ്ഞിെട്ടങ്കിലും വഴുതി മാറിയ പന്ത് ഹാരികെയ്ൻ വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. എന്നാൽ, പോരാട്ടവീര്യം ചോരാതെ പൊരുതിയ തുനീഷ്യക്ക് 35ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനിലയെത്തി. ഇംഗ്ലീഷ് ഡിഫൻഡർ കെയ്ൽ വാകറുടെ അനാവശ്യ ഫൗളാണ് പെനാൽറ്റിക്ക് വഴിവെച്ചത്. ഫെർജാനി സാസി ഇത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ സമനിലക്കായി പൊരുതിയ തുനീഷ്യയും ജയിക്കാൻ കളിച്ച ഇംഗ്ലണ്ടിനെയുമാണ് കളത്തിൽ കണ്ടത്. ഒടുവിൽ അവരുടെ പരിചയസമ്പത്തും ഭാഗ്യവും വിജയം സമ്മാനിച്ചു.
11ാം മിനിറ്റ്
കളി ചൂടു പിടിക്കും മുേമ്പ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ച് ആദ്യ ഗോൾ പിറന്നു. ആഷ്ലി യങ്ങിെൻറ ക്രോസിൽ ഉയർന്നു ചാടിയ ജോൺ സ്റ്റോണിെൻറ മിന്നുന്ന ഹെഡ്ഡർ തുനീഷ്യൻ ഗോളി മൗസ് ഹസൻ വിദഗ്ധമായി തടഞ്ഞിട്ടു. പക്ഷേ, കൈപ്പിടിയിലൊതുങ്ങാതെ തെന്നിമാറിയ പന്ത് കാത്തിരുന്ന ഹാരികെയ്ൻ വലയിലാക്കി. 11ാം മിനിറ്റിൽ തന്നെ നായകനിലൂടെ ഉജ്വല തുടക്കം.
35ാം മിനിറ്റ്
തുണീഷ്യയുടെ മറുപടി. ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന് എതിർ പ്രത്യാക്രമണത്തെ നേരിടുന്നതിനിടെ ഒന്നു പിഴച്ചു. തുനീഷ്യൻ താരം ബെൻ യൂസുഫിനെ കെയ്ൽവാകർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഫെർജാനി സാസി ഇംഗ്ലീഷ് ഗോളി പിക്ഫോർഡിെൻറ കൈകൾക്കിടയിലൂടെ വലയിലാക്കി.
91ാം മിനിറ്റ്
വിജയ ഗോളിനായി കയ്മെയ് മറന്നു കളിച്ച ഇംഗ്ലണ്ടിനെ ഹാരികെയ് വീണ്ടും രക്ഷിച്ചു. കോർണറിലൂടെയെത്തിയ ക്രോസ് ഹാരി മഗ്വെയർ ഹെഡ്ചെയ്ത് കെയ്നിലേക്ക്. തലഒന്നു ചെരിച്ചുപിടിച്ച് കെയ്നിെൻറ ഹെഡ്ഡർ. പന്തിെൻറ ഗതിമനസ്സിലാവാതെ വെപ്രാളപ്പെട്ട തുണീഷ്യൻ ഗോളിയെ കാഴ്ചക്കാരനാക്കി ഇംഗ്ലണ്ടിെൻറ വിജയ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.