സിഡ്നി: ആസ്ട്രേലിയയിലെ എ ലീഗ് ടീമിനൊപ്പം പ്രഫഷനൽ ഫുട്ബാളറായി പന്തു തട്ടാനുള്ള സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിെൻറ മോഹം പൊലിഞ്ഞു. മാസങ്ങളായി സെൻട്രൽ കോസ്റ്റ് മറീനേഴ്സ് ടീമിനൊപ്പമുള്ള ബോൾട്ടുമായി ടീം മാനേജ്മെൻറ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് താരം പരിശീലനം നിർത്തി മടങ്ങിയത്.
ബോൾട്ട് 21 ലക്ഷം ഡോളർ ആവശ്യപ്പെെട്ടങ്കിലും ഇനിയും ഫോം കണ്ടെത്താത്ത താരത്തിന് അത്രയും നൽകാൻ തയാറല്ലെന്ന് ടീം അധികൃതർ നിലപാട് വ്യക്തമാക്കുകയായിരുന്നുവെന്നാണ് സൂചന. സീസണുമുമ്പ് നടന്ന സൗഹൃദമത്സരത്തിൽ ബോൾട്ട് മറീനേഴ്സിനായി രണ്ടുഗോൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതേസമയം, ആസ്ട്രേലിയൻ ക്ലബ് ഒഴിവാക്കിയെങ്കിലും തെൻറ പ്രഫഷനൽ ഫുട്ബാൾ സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്ന് ബോൾട്ട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.