ലണ്ടൻ: ഫുട്ബാളിലെ പുതുപരീക്ഷണമായ വിഡിയോ അസിസ്റ്റ് റഫറിയിങ്ങിനെതിരെ രൂക്ഷ വിമർശനം. ശൈശവ ദശയിലുള്ള സംവിധാനം ഫുട്ബാളിനെ എങ്ങനെ കൊല്ലുമെന്ന് വരുംനാളിൽ കാണാമെന്ന വിമർശനവുമായി ചിലി കോച്ച് യുവാൻ അേൻറാണിയോ പിസ്സി രംഗത്തെത്തി. ‘ഇപ്പോഴും ഇൗ സംവിധാനം പരീക്ഷണത്തിലാണ്. ലോകകപ്പ് പോലൊരു വലിയ പോരാട്ടത്തിൽ ഇതെങ്ങനെ ഉപയോഗപ്പെടുത്തുമെന്നത് ഇപ്പോഴും ആശങ്കമാറിയിട്ടില്ല. നിലവിലെ അനുഭവത്തിൽ കളിയുടെ രസംകൊല്ലിയാണ് ‘വാർ’. കാത്തിരുന്നു കാണാം’ -കാമറൂണിനെതിരായ മത്സര ശേഷം പിസ്സി പ്രതികരിച്ചു.
വർഗാസിെൻറ നിഷേധിച്ച ഗോളിെൻറ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പിസ്സിയുടെ വിമർശനം. ഗോൾ അനുവദിച്ചിട്ടും, എതിർതാരങ്ങൾ സംശയം പ്രകടിപ്പിക്കുേമ്പാൾ വിഡിയോ വിശകലനം ചെയ്യുകയാണെങ്കിൽ കളിയുടെ രസംകെടുത്തുമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.