വിർജിൽ വാൻ ഡൈക്ക് യുവേഫ ഫുട്ബാളർ ഓഫ് ദ ഇയർ

മൊണോക്കോ: ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്തള്ളി ലിവർപൂൾ താരം വിർജിൽ വാൻഡൈക്ക് യുവേഫയുടെ ഫു ട്ബാളർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായി. പുരസ്കാരം നേടുന്ന ആദ്യ പ്രതിരോധനിര താരമാണ് വാൻ ഡൈക്ക്. ചാമ്പ്യൻസ് ലീഗ ിലെയും പ്രീമിയർ ലീഗിലെയും മികച്ച പ്രകടനമാണ് നെതർലൻഡ്സ് താരമായ വാൻ ഡൈക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

മികച്ച ഫോർവേഡ് താരമായി ബാഴ്സലോണയുടെ ലയണൽ മെസ്സിയെയും മികച്ച മധ്യനിര താരമായി ഫ്രെങ്കി ഡിയോങ്ങിനെയും (ബാഴ്സലോണ) തെരഞ്ഞെടുത്തു. ലിവർപൂളിന്‍റെ അലിസൺ ബെക്കർ ആണ് മികച്ച ഗോൾ കീപ്പർ. ലിയോണിന്‍റെ ലൂസി ബ്രോൺസ് മികച്ച വനിതാ താരവുമായി.

മികച്ച താരത്തിനുള്ള പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാർ
1. വിർജിൽ വാൻ ഡൈക്ക് (ലിവർപൂൾ) 305 പോയിന്‍റ്
2. ലയണൽ മെസ്സി (ബാഴ്സലോണ) 207 പോയിന്‍റ്
3. ക്രിസ്റ്റ്യാനോ റൊണാൾഡോ (യുവന്‍റസ്) 74 പോയിന്‍റ്
4. സാഡിയോ മാനെ (ലിവർപൂൾ) 51 പോയിന്‍റ്
5. മൊഹമ്മദ് സലാ (ലിവർപൂൾ) 49 പോയിന്‍റ്

Tags:    
News Summary - Virgil van Dijk: Champions League Defender of the Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.