തെഹ്റാൻ: ലോക വനിത ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഹരിക ക്വാർട്ടർ ഫൈനലിൽ. മൂന്നാം റൗണ്ടിൽ ജോർജിയയുടെ സോഫികോ ഗുരാമിഷിവിയെ 3.5-2.5 സ്കോറിന് തോൽപിച്ചായിരുന്നു നാലാം സീഡായ ഹരിക ക്വാർട്ടറിൽ കടന്നത്. ജോർജിയയുടെതന്നെ അഞ്ചാം സീഡുകാരി നാന സാഗ്നിസെയാണ് ഹരികയുടെ അടുത്ത എതിരാളി. അതേസമയം, മറ്റൊരു ഇന്ത്യൻതാരമായ പത്മിനി റൗത് ചൈനീസ് താരം ടാൻ ഴോങ്യിക്ക് മുന്നിൽ തോൽവി വഴങ്ങി. ടൈബ്രേക്കറിൽ റാപിഡ് ഗെയിമിലായിരുന്നു ഹരികയുടെ ജയം. രണ്ടു ഗെയിമിനൊടുവിൽ സമനില പാലിച്ചതോടെയാണ് ഹരിക^സോഫികോ മത്സരം ടൈബ്രേക്കറിലെത്തിയത്. പത്തു മിനിറ്റിെൻറ റാപിഡ് പോരാട്ടത്തിൽ ഇന്ത്യൻ താരത്തിനായിരുന്നു മേധാവിത്വം. പത്മിനി ടൈബ്രേക്കറിൽ ആദ്യ കളി സമനിലയായശേഷം രണ്ടാം സെറ്റിൽ കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.