ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ പ്രതീക്ഷ വെക്കുന്ന ബോക്സർമാരിലൊരാളായ വനിത താരം നീരജ് ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടു. 2020 ടോക്യോ ഒളിമ്പിക്സിനുള്ള സാധ്യത പട്ടികയിൽ പേരുള്ള ഹരിയാനക്കാരി 57 കിലോഗ്രാം വിഭാഗത്തിലാണ് ഇടിക്കൂട്ടിലിറങ്ങുന്നത്. കേന്ദ്ര കായിക മന്ത്രാലയത്തിെൻറ ടാർഗറ്റ് ഒളിമ്പിക് പോഡിയം (ടോപ്) പദ്ധതിയിൽ 24കാരിയായ നീരജിനെ സെപ്റ്റംബറിൽ ഉൾപ്പെടുത്തിയിരുന്നു.
പ്രകടനം മെച്ചെപ്പടുത്താനുള്ള ലിഗാൻഡ്രോളും മറ്റു അനബോളിക് സ്റ്റിറോയിഡുകളും നീരജ് ഉപയോഗിച്ചതായി സെപ്റ്റംബർ 24ന് ശേഖരിച്ച സാമ്പ്ൾ പരിശോധിച്ചതിൽ തെളിഞ്ഞതായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) അറിയിച്ചു. ഖത്തറിലെ ആൻറി ഡോപിങ് ലാബിലാണ് പരിശോധന നടത്തിയത്. ഇവരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
മുൻ ദേശീയ മെഡൽ ജേത്രിയായ നീരജ് ഈ വർഷം ബൾഗേറിയയിൽ നടന്ന സ്ട്രാൻഡ്യ മെമ്മോറിയൽ ടൂർണമെൻറിൽ വെങ്കലവും റഷ്യയിൽ നടന്ന ടൂർണെമൻറിൽ സ്വർണവും നേടിയിരുന്നു. ഗുവാഹതിയിൽ ഈ വർഷം നടന്ന ഇന്ത്യ ഓപണിലും സ്വർണം നേടിയിട്ടുണ്ട്. ഈയിടെ റഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നെങ്കിലും ആദ്യറൗണ്ടിൽ േതാറ്റ് പുറത്താവുകയായിരുന്നു. ഉത്തേജകം ഉപയോഗിച്ചതായി നീരജ് നാഡ അധികൃതരോട് സമ്മതിച്ചു.
‘ബി’ സാമ്പ്ൾ പരിശോധനക്ക് അവർ വിസമ്മതിക്കുകയും ചെയ്തു. താരം മരുന്നടിച്ചതായ വിവരം കഴിഞ്ഞയാഴ്ചയാണ് തങ്ങളെ അറിയിച്ചതെന്നും അതുകൊണ്ടുതെന്ന നടപടികളൊന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും ബോക്സിങ് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി. ദേശീയ ക്യാമ്പിൽനിന്ന് അവധിയെടുത്ത നീരജ് ഇപ്പോൾ എവിടെയാണെന്ന് തങ്ങൾക്കറിയില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.