ദേശീയ സീനിയർ ബാസ്​കറ്റ്​ബാൾ: കേരളത്തി​െൻറ പി.എസ്.​ ജീന മികച്ച താരം


ന്യൂഡൽഹി: ലുധിയാനയിൽ സമാപിച്ച ദേശീയ സീനിയർ ബാസ്​കറ്റ്​ബാളിൽ വനിത വിഭാഗത്തിൽ ഏറ്റവും മികച്ച താരമായി​ തിരഞ്ഞെടുക്കപ്പെട്ടത്​ കേരളത്തി​​െൻറ പി.എസ്.​ ജീന. കേരളം റണ്ണേഴ്​സ്​അപ്പായപ്പോൾ, ടൂർണമ​െൻറിൽ 183 പോയൻറ്​ സ്​കോർ ചെയ്​താണ്​ ജീന മിന്നിത്തിളങ്ങിയത്​. മധ്യപ്രദേശിനെതിരെ 33 പോയൻറ്​ സ്​കോർ ചെയ്​തു. കെ.എസ്​.ഇ.ബി താരമായ ജീന വയനാട്​ സ്വദേശിനിയാണ്​. ആസ്​ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരംകൂടിയാണ്​ ഇവർ.


Tags:    
News Summary - PS jeena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.