പാരിസ്: കളിമൺ കോർട്ടിൽ ആദ്യ ദിനംതന്നെ വമ്പൻ അട്ടിമറി. വനിത സിംഗ്ൾസിൽ നിലവിലെ വ ിംബ്ൾടൺ ഒാപൺ ചാമ്പ്യൻ ആഞ്ചലിക് കെർബർക്ക് റഷ്യൻ കൗമാരക്കാരിയുടെ മുന്നിൽ അവസ ാനം. ആദ്യ റൗണ്ട് മത്സരത്തിൽ റഷ്യയുടെ അനസ്തേസ്യ െപാറ്റാപോവയാണ് ജർമൻ താരത്തെ തോൽപിച്ചത്.
അഞ്ചാം സീഡ് താരമായ കെർബർ പൊരുതിപോലും നോക്കാനാവാതെ 6-4, 6-2 സ്കോറിനാണ് റഷ്യൻ താരത്തിനു മുന്നിൽ തോൽവി സമ്മതിച്ചത്. ‘‘ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഒാരോ സമയത്തും ശ്രദ്ധിച്ചു. ജയത്തിൽ വലിയ പങ്കും കോച്ചിനാണ്’’ -മത്സര ശേഷം 81ാം റാങ്കുകാരിയായ പൊറ്റാപോവ പറഞ്ഞു. ഫ്രഞ്ച് ഒാപണിൽ ഇതു ആറാം തവണയാണ് കെർബറിന് ആദ്യ റൗണ്ടിൽതന്നെ അടിതെറ്റുന്നത്. മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻ ഗർബിനെ മുഗുരുസെ ജയത്തോടെ രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ ടെയ്ലർ ടൗൺസെൻഡിനെ 5-7, 6-2, 6-2 സ്കോറിന് തോൽപിച്ചാണ് മുന്നേറിയത്.
അതേസമയം, നാലു വർഷത്തിനുശേഷം കളിമൺ കോർട്ടിലേക്ക് തിരിച്ചെത്തിയ മുൻ ലോക ചാമ്പ്യൻ റോജർ ഫെഡറർ ജയത്തോടെ തുടങ്ങി. 21ാം ഗ്രാൻഡ്്സ്ലാം ലക്ഷ്യമിെട്ടത്തിയ താരം ആദ്യ റൗണ്ടിൽ ഇറ്റാലിയൻ താരം ലോറെൻസോ സെനിഗോയെ തോൽപിച്ചാണ് കിരീടപ്പോരിന് ജയത്തോടെ തുടക്കംകുറിച്ചത്. സ്കോർ: 6-2,6-4,6-4. അേതസമയം, ഇന്ത്യൻ താരം പ്രജനേഷ് ഗുണേശ്വരൻ ആദ്യ റൗണ്ടിൽതന്നെ തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.