ന്യൂയോർക്ക്: യു.എസ് ഓപണിലെ ആദ്യ റൗണ്ടിൽ സ്വിസ് താരം റോജർ ഫെഡററോട് ഇന്ത്യയുടെ സുമിത് നഗൽ അടിയറവ് പറഞ്ഞു. പരാജയപ്പെട്ടെങ്കിലും അഭിമാനകരമായ കളി കാഴ്ച വെച്ച സുമിത് തല ഉയർത്തിയാണ് കളം വിട്ടത്. 20 തവണ ഗ്രാൻസ്ലാം കരസ്ഥമാക്കിയ ഫെഡററെ ലോക 190ാം നമ്പർ താരമായ സുമിത് നഗൽ ആദ്യ സെറ്റിൽ 6-4ന് പരാജയപ്പെടുത്തിയത് രാജ്യത്തിന് അഭിമാന മുഹൂർത്തമായി.
ചരിത്രം കുറിക്കുന്ന അട്ടിമറിക്ക് ആർതർ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമോ എന്നുവരെ പലരും കണക്കു കൂട്ടി. നിരവധി പേരാണ് സുമിതിനെ പ്രശംസിച്ച് ട്വീറ്റിട്ടത്. യു.എസ് ഓപണിെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോലും സുമിതിനെ പ്രശംസിച്ച് ട്വീറ്റ് വന്നു.
എന്നാൽ റോജർ ഫെഡററെന്ന ടെന്നീസ് കോർട്ടിലെ കിരീടം വെക്കാത്ത രാജാവ് പിന്നീടുള്ള സെറ്റുകളിൽ മുന്നേറ്റം നടത്തുകയും മത്സരം കൈപ്പിടിയിലൊതുക്കുകയുമായിരുന്നു. സ്കോർ: 4-6,6-1,6-2,6-4
ഫെഡററുമായി ഏറ്റുമുട്ടുന്ന നാലാമത് ഇന്ത്യൻ താരമാണ് സുമിത് നഗൽ. ലിയാണ്ടർ പേസ്, സോംദേവ് ദെവ്വാറാം, റോഹൻ ബൊപ്പണ്ണ എന്നിവരാണ് മുമ്പ് റോജർ ഫെഡററുമായി ഏറ്റുമുട്ടിയത്. 2003ന് ശേഷം ആദ്യമായാണ് ഫെഡറർ യു.എസ് ഓപണിൽ ആദ്യ റൗണ്ട് മത്സരത്തിൽ ഒരു സെറ്റ് പരാജയപ്പെടുന്നത്. റോജർ ഫെഡറർശക്കതിരെ ഒരു സെറ്റ് വിജയം സ്വന്തമാക്കിയ സുമിത് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.