വാഷിങ്ടൺ: ഭാവി വാഗ്ദാനങ്ങളുടെ കിതപ്പും മുതിർന്ന താരങ്ങളുടെ കുതിപ്പും കണ്ട് യു.എസ്. ഒാപൺ ടെന്നിസിെൻറ മൂന്നാം ദിനം. ടെന്നിസ് ലോകത്തെ ഭാവിവാഗ്ദാനങ്ങളായി വിശേഷിപ്പിക്കപ്പെട്ട അലക്സാണ്ടർ സ്വെരേവും നിക്ക് കിർഗിയോസും പുറത്തായപ്പോൾ സീനിയർ താരങ്ങളായ മരിയ ഷറപ്പോവയും വീനസ് വില്യംസും മൂന്നാംറൗണ്ടിലേക്ക് കുതിച്ചു.
15 മാസത്തെ ഇടവേളക്ക് ശേഷം ഗ്രാൻഡ് സ്ലാമിലേക്ക് തിരിച്ചെത്തിയ ഷറപ്പോവ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം കണ്ടത്. ഹംഗറിയുടെ 59ാം റാങ്കുകാരി ടിമീ ബാബോസിനെയാണ് തോൽപിച്ചത് (സ്കോർ: 6-7, 6-4, 6-1). ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റിൽ ഷറപ്പോവ വീണെങ്കിലും തുടർന്നുള്ള സെറ്റുകൾ പിടിച്ചെടുത്ത് മുൻ ലോക ഒന്നാം നമ്പറുകാരി രണ്ടാം റൗണ്ട് അതിജീവിച്ചു. അമേരിക്കയുടെ സോഫിയ ടീൻ ആണ് റഷ്യക്കാരിയുടെ അടുത്ത എതിരാളി. സെറീന വില്യംസിെൻറ വിടവ് നികത്താനിറങ്ങിയ വീനസ് വില്യംസും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടി.
ഫ്രഞ്ച് താരം ഒാഷ്യനേ ഡോഡിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് വീനസ് തകർത്തത് (സ്കോർ: 7-5, 6-4). ചൈനയുടെ ഡ്യുവാൻ യിങ്ങിങ്ങിനെ അനായാസമായി തോൽപിച്ച് വിംബിൾഡൺ ചാമ്പ്യൻ ഗാബ്രിൻ മുഗുരുസയും പ്രീ ക്വാർട്ടറിലെത്തി (സ്കോർ: 6-4, 6-0). മുഗുരുസ ആദ്യമായാണ് യു.എസ്. ഒാപൺ മൂന്നാം റൗണ്ടിലെത്തുന്നത്.
അതേസമയം, പുതുതലമുറയൂടെ പ്രതീക്ഷ തകർത്താണ് പുരുഷ വിഭാഗം മത്സരങ്ങൾ കടന്നുപോയത്. കഴിഞ്ഞ വർഷം അഞ്ച് എ.ടി.പി കിരീടം സ്വന്തമാക്കിയ 20 വയസ്സുകാരൻ അലക്സാണ്ടർ സ്വെറേവ് രണ്ടാം റൗണ്ടിൽ കീഴടങ്ങി. ക്രൊയേഷ്യയുടെ 61ാം റാങ്കുകാരൻ ബോർണ കോറിക്കിനോടാണ് നേരിട്ടുള്ള സെറ്റുകൾക്ക് ലോക നാലാം നമ്പറുകാരനായ സ്വെറേവ് തോറ്റത് (സ്കോർ: 3-6, 7-6, 7-6). കഴിഞ്ഞ വർഷം റോജർ ഫെഡറർ ഉൾപ്പെടെയുള്ള താരങ്ങളെ തോൽപിച്ചിരുന്നു.
മറ്റൊരു യുവതാരമായ 22 വയസ്സുകാരൻ നിക്ക്് കിർഗിയോസ് ആദ്യ റൗണ്ടിൽ തന്നെ നിരാശപ്പെടുത്തി. സ്വന്തം നാട്ടുകാരനായ േജാൺ മിൽമാനാണ് കിർഗിയോസിനെ തോൽപിച്ചത് (സ്കോർ: 6-3, 1-6, 6-4, 6-1).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.