സൈന അത്ലറ്റ്സ്  കമീഷന്‍ അംഗം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായികരംഗത്തിന് അഭിമാനമായി ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാളിന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്ലറ്റ്സ് കമീഷനില്‍ അംഗത്വം. ഐ.ഒ.സി പ്രസിഡന്‍റ്  തോമസ് ബാഹാണ് സൈനയെ 21 അംഗ കമീഷനിലേക്ക് നാമനിര്‍ദേശം ചെയ്തത്. അത്ലറ്റ്സ് കമീഷനിലെ ക്ളാസ് മൂന്ന് വിഭാഗത്തിലേക്ക് റിയോ ഒളിമ്പിക്സിനിടെ നടന്ന വോട്ടെടുപ്പില്‍ മത്സരിച്ച സൈന ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഐ.ഒ.സി പ്രസിഡന്‍റ് പ്രത്യേക അധികാരമുപയോഗിച്ചാണ് ഇപ്പോള്‍ നാമനിര്‍ദേശം ചെയ്തത്. ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞ ദിവസം ലഭിച്ചതായി സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ് അറിയിച്ചു. മുന്‍ അമേരിക്കന്‍ ഐസ് ഹോക്കി താരം ആഞ്ചലിയ റഗീറോയാണ് കമീഷന്‍ അധ്യക്ഷ. ഇവര്‍ക്കു പുറമെ ഒമ്പത് വൈസ് പ്രസിഡന്‍റുമാരും 10 അംഗങ്ങളും സമിതിയിലുണ്ട്. എട്ടു വര്‍ഷമാണ് കാലയളവ്. നവംബര്‍ ആറിനാണ് കമീഷന്‍െറ ആദ്യ യോഗം. ഐ.ഒ.സിയുടെ കണ്‍സല്‍ട്ടിങ് സമിതിയായാണ് അത്ലറ്റ്സ് കമീഷന്‍െറ പ്രവര്‍ത്തനം.
 
Tags:    
News Summary - saina nehwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.