കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഇയാൻ മോർഗൻ ഭാര്യക്കൊപ്പം അബൂദബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് പള്ളി സന്ദർശിച്ചു. കെ.കെ.ആർ ഇന്ത്യൻ പ്രീമിയർ ലീഗ് 13ാം സീസണിൽ നിന്നും പുറത്തായതോടെ യു.എ.ഇയിൽ നിന്നും സ്വന്തം നാട്ടിലേക്ക് പറക്കുന്നതിന് മുമ്പായി ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പള്ളികളിലൊന്നിലേക്ക് താരം ഭാര്യക്കൊപ്പം സന്ദർശനം നടത്തുകയായിരുന്നു.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകനായ മോർഗൻ അറബികളുടെ പാരമ്പര്യ വസ്ത്രമായ കന്തൂറ ധരിച്ചപ്പോൾ ഭാര്യ പർദ്ദ അണിഞ്ഞാണ് പള്ളിയിലെത്തിയത്. പള്ളിയുടെ അകത്തുവെച്ചുള്ള ഒരു ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. 'ഷെയ്ഖ് സായിദ് പള്ളിയിൽ ഒരു മനോഹരമായ പ്രഭാതം' -ഫോേട്ടാക്ക് അടിക്കുറിപ്പായി മോർഗൻ കുറിച്ചത് ഇങ്ങനെയായിരുന്നു.
Lovely morning in the beautiful Sheikh Zayed Grand Mosque 🕌 pic.twitter.com/TlcNH3g8Fn
— Eoin Morgan (@Eoin16) November 4, 2020
മോർഗൻ ട്വിറ്ററിൽ ചിത്രം പങ്കുവെച്ചതോടെ വ്യത്യസ്തവും രസകരവുമായ കമൻറുകളാണ് വന്നത്. മോർഗെൻറ പ്രവൃത്തിയെ അഭിനന്ദിച്ച് ചിലർ എത്തിയപ്പോൾ ചിലർ താരത്തെ യഥാർഥ മാന്യൻ എന്ന് വിശേഷിപ്പിച്ചു. അതേസമയം, ഷെയ്ഖ് മോർഗൻ എന്ന് തമാശയായി വിളിക്കാനും ചിലർ മറന്നില്ല.
Gentleman 🏏💥😍👍 https://t.co/tu67f1tq6W
— RCB F.O.X 😎🏏 (@wrist_shot) November 4, 2020
People can share the experiences of each other's culture - @Eoin16 shows what is needed in this age. https://t.co/6H6CluIZwN
— Hasan Patel (@Hasanpatel) November 4, 2020
My Captain Forever ,
— Farzan Holy Arvi (@HolyArvi) November 4, 2020
Captain Morgan ❤️
We go again with full throttle within few months 💪@Eoin16 @KKRiders https://t.co/HuqXUN7LVc
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.