ഓരോ മത്സരത്തിന് ശേഷവും ഫുട്ബാൾ താരങ്ങൾ ജഴ്സി അഴിക്കുേമ്പാഴുള്ള ഇന്നർ കണ്ട് ഇതെന്താണെന്ന് കരുതുന്നവർ ഏറെയുണ്ട്. എന്നാൽ ഇത് വെറുമൊരു വസ്ത്രമാണെന്ന് കരുതരുത്. നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വസ്ത്രത്തിന് ആധുനിക ഫുട്ബാളിൽ വലിയ പ്രാധാന്യമുണ്ട്.
എന്താണ് ഈ വസ്ത്രം
അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് ഫുട്ബാളിലുമെല്ലാം താരങ്ങൾ ഈ വസ്ത്രം ധരിക്കാറുണ്ട്. ട്രെയിനിങ് ക്യാമ്പുകളിലാണ് അതിനേക്കാൾ ഫലപ്രദമായി ഈ വസ്ത്രം ഉപയോഗിക്കുന്നത്. ജി.പി.എസ് ട്രാക്കിങ് ഡിവൈസ് അടങ്ങിയതാണ് ഈ വസ്ത്രം. ശരീരത്തോട് ഒട്ടിക്കിടക്കുന്ന രൂപകൽപ്പനയായതിനാൽ ഏറ്റവും കൃത്യമായ വിവരം തന്നെ ലഭിക്കും.
ഈ ഡിവൈസിനുള്ളിൽ കളിക്കാരുടെ ചലനങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ റെേകാർഡ് ആകും. ഡിജിറ്റൽ ഉപകരണങ്ങളുമായി കണക്ട് ചെയ്ത് ഇതിലെ വിവരങ്ങൾ അറിയാനാകും. ആപ്പുമായി കണ്ക്ട് ചെയ്തും ഉപയോഗിക്കാം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നല്ലൊരു ശതമാനം ക്ലബുകളും ഈ വസ്ത്രം ഉപയോഗിക്കുന്നുണ്ട്. കളിക്കിടെ ഇത് ഉപയോഗിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുമില്ല. ലിവർപൂളും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് ഇത് ഉപയോഗിക്കുന്നതിൽ മുന്നിലുള്ളത്. വമ്പൻമാരായ ബ്രസീൽ, ഇംഗ്ലണ്ട് ടീമുകളും ഉപയോഗിക്കുന്നുണ്ട്.
എന്തുകൊണ്ട് ഈ വസ്ത്രം ഉപയോഗിക്കുന്നു?
ജി.പി.എസിലൂടെ ലഭിക്കുന്ന ഡാറ്റ കൃത്യമായി അപഗ്രഥനം ചെയ്ത് പരിക്കിനുള്ള സാധ്യത കുറക്കാൻ സാധിക്കും. പ്രത്യേകിച്ചും അവിചാരിതമായി സംഭവിക്കുന്ന പരിക്കുകൾ. സ്പോർട്സ് ഗവേഷകർക്കും പരിശീലകർക്കും ഡാറ്റ നോക്കി ഓരോ കളിക്കാരനെയും ട്രെയിനിങ് എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താൻ സാധിക്കും. ഇതുപ്രകാരം ഓരോ കളിക്കാരനും പ്രത്യേകം ട്രെയിനിങ് നൽകാനും കഴിയും.
ബ്രസീലിയൻ ഫിസിയോളജിസ്റ്റ് ഗുലെർമെ പാസസ് പറയുന്നതിങ്ങനെ: ''ഒരു കളി നടക്കുേമ്പാൾ തന്നെ നമുക്ക് തത്സമയം വിവരങ്ങൾ ഇതുവഴി അറിയാൻ സാധിക്കും. പരിശീലകന് തത്സമയം ഗ്രൗണ്ടിൽ നടക്കുന്നതിന്‍റെ വ്യക്തമായ ചിത്രം ലഭിക്കും. പരിശീലനത്തിന്‍റെ ഭാരം കുറക്കാനും ശാസ്ത്രീയമായി അപഗ്രഥിക്കാനും ഇതുവഴി സാധിക്കും.
ലീഡ്സ് യുനൈറ്റഡ് കോച് കാർലോസ് ബിയെൽസ അടക്കമുള്ളവർ ഇത്തരം ഡാറ്റയെ നന്നായി ആശ്രയിക്കാറുണ്ട്. സാഹചര്യത്തിനനുസരിച്ച് ടീമിന്‍റെ വേഗം വർധിപ്പിക്കാനും കുറക്കാനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.