ഐ.പി.എല്ലില്‍ അപൂർവ്വ റെക്കോർഡിനുടമയായി ധോണി; ഇത്​ ലോകോത്തര ഫിനിഷർക്കുള്ള അംഗീകാരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു അപൂർവ്വ റെക്കോർഡ്​ സ്വന്തമാക്കിയിരിക്കുകയാണ്​ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ എം.എസ് ധോണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ ​സിക്‌സർ പറത്തി ചെന്നൈക്ക്​ ഉജ്ജ്വല​ വിജയം സമ്മാനിച്ചതോടെയാണ് മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോർഡ്​ ധോണി​യുടെ പേരിലായത്​.


ഐ.പി.എല്ലില്‍ 20-ാം ഓവറില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ്​​ ധോണി. 50ല്‍ 23 സിക്‌സുകളും റണ്‍സ് പിന്തുടരുമ്പോൾ നേടിയതാണെന്ന പ്രത്യേകതയുമുണ്ട്​. റൺ ചേസ്​ ചെയ്യു​േമ്പാൾ അത്തരത്തിൽ 10-ൽ കൂടുതൽ സിക്​സറുകൾ ആരും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും അംഗീകരിക്കുന്ന ധോണിയുടെ ഫിനിഷിങ്​ മികവിന്​ ലഭിക്കുന്ന ഒൗദ്യോഗിക അംഗീകാരമായും ഇൗ റെക്കോർഡിനെ കാണാം.

റെക്കോർഡ്​ പട്ടികയിൽ ധോണിക്ക്​ താഴെയുള്ള താരങ്ങളിൽ കൂടുതൽ പേരും​ മുംബൈ ഇന്ത്യൻസിൽ നിന്നാണ്​​​. 30 സിക്​സറുമായി​ കീറൺ പൊള്ളാർഡാണ്​ രണ്ടാം സ്ഥാനത്ത്​. രോഹിത് ശര്‍മ്മ(23), ഹര്‍ദിക് പാണ്ഡ്യ(23) എന്നിവരാണ്​ മൂന്നും നാലും സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്ത്​ ചെന്നൈയുടെ ഒാൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് (21).

സൺറൈസേഴ്​സിനെതിരായ മത്സരത്തിൽ അവസാന ഒാവറിലെ നാലാം പന്തിലായിരുന്നു ധോണി സിക്​സടിച്ച് ടീമിനെ​ ജയിപ്പിച്ചത്​. കളിയിൽ ധോണി 11 പന്തില്‍ 14 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സ്​ മാത്രമായിരുന്നു എസ്​.ആർ.എച്ച്​ നേടിയിരുന്നത്​. ജയത്തോടെ സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായും ചെന്നൈ മാറി. 

Tags:    
News Summary - IPL 2021 MS Dhoni sets new tournament record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.