ഇർഫാൻ പത്താൻ

'മുംബൈ ഇന്ത്യൻസ്​ ഒരു സംഭവമാണ്​'​; ഇക്കാര്യങ്ങൾ മറ്റ്​ ഫ്രാഞ്ചൈസികൾ അവരെ കണ്ട്​ പഠിക്കണം -പഠാൻ

ഇത്തവണത്തെ ഐ.പി.എല്ലിൽ നിരാശജനകമായ പ്രകടനമാണ്​ രോഹിത്​ ശർമയുടെ മുംബൈ ഇന്ത്യൻസ്​ കാഴ്​ച്ചവെച്ചത്​. ടൂർണമെൻറി​െൻറ രണ്ടാം പകുതിയിൽ​ സ്ഥിതി കൂടുതൽ വഷളായതോടെ സീസണിൽ പ്ലേഓഫിലെത്താനും അവർക്ക് കഴിഞ്ഞില്ല. എന്നാൽ, മുംബൈ ഇന്ത്യൻസിനെ മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ ഇർഫാൻ പഠാൻ വാനോളം പുകഴ്​ത്തിയിരിക്കുകയാണ്​. ടീമിനെ കെട്ടിപ്പടുത്ത രീതിക്കാണ് മുംബൈക്ക്​​ പഠാ​െൻറ കൈയ്യടി​.

പ്രീമിയർ ലീഗിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നാണ്​ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ. ഇതുവരെ അഞ്ച് കിരീടങ്ങൾ നേടാണ്​ അവർക്ക്​ കഴിഞ്ഞിട്ടുണ്ട്​. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതും അവരാണ്​. ലീഗിലെ ഏറ്റവും കരുത്തരും എതിർടീമുകളുടെ പേടിസ്വപ്​നവും കൂടിയാണ്​ മുംബൈ. ശക്തമായ ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കാമെന്ന്​ മറ്റ് ഫ്രാഞ്ചൈസികൾ മുംബൈയെ കണ്ട്​ പഠിക്കണമെന്നും പഠാൻ പറഞ്ഞു.

'മറ്റെല്ലാം ഫ്രാഞ്ചൈസികളേക്കാളും മുംബൈയുടെ സ്​കൗട്ടിങ്​ വളരെ മികച്ചതാണ്​. ഒരു ടീം എങ്ങനെ നിർമ്മിച്ചെടുക്കാമെന്ന് മറ്റ് ഫ്രാഞ്ചൈസികൾ മുംബൈ ഇന്ത്യൻസിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മുംബൈ ഇന്ത്യൻസിനെപ്പോലെ മറ്റേത് ഫ്രാഞ്ചൈസിയും മോക്ക് ലേലം നടത്തുന്നില്ല. ആരും കേട്ടിട്ടില്ലാത്ത കളിക്കാരെ അവർ തിരഞ്ഞെടുക്കുന്നു. അവർ ഒരുപാട് വിശദാംശങ്ങളിലേക്ക് പോകുന്നു, "സ്റ്റാർ സ്പോർട്സിൽ നടന്ന ഒരു ചർച്ചയിൽ ഇർഫാൻ പഠാൻ പറഞ്ഞു.


വർഷങ്ങളായി അസാധാരണമായ ചില പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ മുംബൈ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പാണ്ഡ്യ സഹോദരൻമാരെയും പേസർ ജസ്പ്രീത് ബുംറയെ പോലുള്ളവരെയും ഫ്രാഞ്ചൈസി ടീമിലെടുത്തു, അവർ പിന്നീട് രാജ്യത്തിന് വേണ്ടിയും അത്ഭുതങ്ങൾ സൃഷ്ടിച്ചു. യുവ പ്രതിഭകളെ കണ്ടെത്തി പിന്നീടവരെ മാച്ച്​ വിന്നർമാരാക്കി മാറ്റിയ മുംബൈയെ പഠാൻ അഭിനന്ദിക്കുകയും ചെയ്​തു.


"ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഇടംകൈയൻ ബൗളർ മാർക്കോ ജാൻസനെ ആർക്കും അറിയില്ല, പക്ഷേ അവർ അവനേപോലും സ്വന്തമാക്കാൻ ലക്ഷ്യമിട്ടിരുന്നു. ഹാർദിക് പാണ്ഡ്യയെ ടീമിലെടുക്കാൻ മുന്നോട്ട്​ വന്നിട്ടുണ്ടെങ്കിൽ, അത്​ മുംബൈ ഇന്ത്യൻസ് മാത്രമായിരുന്നു, അവനെ കുറിച്ച് അധികമാരും അറിയാത്ത കാലത്തായിരുന്നു അത്​. 2013ൽ നടന്ന കാര്യമാണിത്​. രാഹുൽ ചഹറി​െൻറ കാര്യത്തിലും സ്ഥിതി സമാനമാണ്​. അവർ യുവ ബാറ്റ്​സ്​മാൻമാരിലും ബൗളർമാരിലും വിശ്വസിക്കുന്നു, അവർക്ക് ആത്മവിശ്വാസം നൽകുകയും അവരെ വലിയ കളിക്കാരാക്കി മാറ്റുകയും ചെയ്യുന്നു. അതിലൂടെ അവർ വിജയം നേടുകയും ചെയ്യുന്നു, " -പഠാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Mumbai Indians scouting is best among all the franchises says Irfan Pathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.