ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിലെ സർപ്രൈസ് പാക്കേജായിരുന്നു തമിഴ്നാട്ടുകാരനായ ഷാറൂഖ് ഖാൻ. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 5.25 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി കാപിറ്റൽസും ഷാരൂഖിന് വേണ്ടി പഞ്ചാബുമായി ഏറ്റുമുട്ടിയെങ്കിലും ഒടുവിൽ വിജയം പ്രീതി സിൻറയും സംഘത്തിനുമായിരുന്നു.
എന്നാൽ, താരത്തെ സ്വന്തമാക്കിയ ഉടനെ പ്രീതി സിൻറ നോക്കിയത് ഷാരൂഖ് ഖാെൻറ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഒാക്ഷൻ ടേബിളിലേക്കായിരുന്നു. എസ്.ആർ.കെക്കൊപ്പം നിരവധി ബോളിവുഡ് ചിത്രങ്ങളിലഭിനയിച്ച താരം ഇരുകൈകളുമുയർത്തി കെ.കെ.ആർ പ്രതിനിധികളോടായി 'ഞങ്ങൾക്ക് ഷാരൂഖിനെ കിട്ടി' എന്ന് ചിരിച്ചുകൊണ്ട് വിളിച്ചുപറയുകയും ചെയ്തു. െഎ.പി.എല്ലിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജിൽ പ്രീതി സിൻറയുടെ റിയാക്ഷൻ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ ടീമിൽ ഒരു ഷാരൂഖ് ഖാനെ ലഭിക്കുേമ്പാൾ... -അടിക്കുറിപ്പായി അവർ എഴുതി.
When you get a certain "Shahrukh Khan" in your side 😉😉 @PunjabKingsIPL @Vivo_India #IPLAuction pic.twitter.com/z4te9w2EIZ
— IndianPremierLeague (@IPL) February 18, 2021
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗംഭീര പ്രകടനമാണ് ഷാരൂഖ് ഖാന് ഗുണംചെയ്തത്. മികച്ച ഒാൾറൗണ്ടർ ആയത് കൊണ്ടുകൂടിയാണ് കഴിഞ്ഞ വർഷത്തെ ലേലത്തിൽ ആരും വാങ്ങാതിരുന്ന താരത്തെ ഇത്തവണ വമ്പൻ വിലക്ക് പഞ്ചാബ് സ്വന്തമാക്കിയത്. മുഷ്താഖ് അലി ട്രോഫിയിൽ നാല് മത്സരങ്ങൾ കളിച്ച ഷാരൂഖിെൻറ സ്ട്രൈക് റേറ്റ് 220 ആണ്. 2014െൻറ തുടക്കത്തിലാണ് താരം തെൻറ ലിസ്റ്റ് എ കരിയർ ആരംഭിക്കുന്നത്. 2013-14 വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി ഷാരൂഖ് കളിച്ചു. 2018ൽ രഞ്ജി ട്രോഫിയിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.