ഷാർജയിലെ ക്രിക്കറ്റ് മൈതാനത്ത് മഹേന്ദ്ര സിങ് ധോണിയെ പിന്നിൽ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു വി. സാംസൺ തകർത്തടിച്ച് നേടിയ റണ്ണുകൾ കളിയുടെ വലിയൊരു കാവ്യനീതിയായിരുന്നു. അകറ്റി നിർത്തിയ ക്രീസിൽ, അതിന് ചുക്കാൻ പിടിച്ചവരുടെ മുന്നിൽ അവസരമൊത്തുവന്നപ്പോൾ മുഖമടച്ച് നൽകിയ പ്രഹരങ്ങളിലൊന്ന്. കാടനടികളല്ല, യുക്തവും കണിശവുമായ ക്രിക്കറ്റിങ് ഷോട്ടുകളായിരുന്നു അവയെല്ലാമെന്ന് ക്ലീൻ സ്ട്രൈക്കുകളുടെ ഇന്നിങ്സിനെ പ്രകീർത്തിച്ച്, ബാറ്റിങ്ങിെൻറ മർമമറിഞ്ഞ മഹാരഥൻ സചിൻ രമേഷ് ടെണ്ടുൽകർ ട്വിറ്ററിൽ കുറിച്ചു. കടലിനക്കരെ ആവേശത്തിരയിളക്കം തീർത്ത് ആ ഇന്നിങ്സ് പുരോഗമിച്ചപ്പോൾ ഇങ്ങ് ഇന്ത്യയിൽ, രാജ്യത്തെ കായിക പ്രേമികൾക്കു മുന്നിൽ വീണ്ടും ആ പതിവു ചോദ്യമുയർന്നു. ഇത്രമാത്രം പ്രതിഭാധനനായ കളിക്കാരനെ എന്തുകൊണ്ടാണ് ദേശീയ ടീമിലെടുക്കാതെ നിരന്തരം അവഗണിക്കുന്നത്?
ഐ.പി.എല്ലിെൻറ കളങ്ങളിൽ വിജയങ്ങളുടെ പുളപ്പിൽ നിരന്തരം അഭിരമിക്കുന്ന ചെന്നൈക്കാരുടെ അഹന്തയെ അടിച്ചുപറത്തിയ സഞ്ജുവിെൻറ മനോഹര ഇന്നിങ്സ് ട്രെൻഡിങ്ങാവുേമ്പാൾ തന്നെയാണ് പൊള്ളുന്ന ചോദ്യങ്ങൾ ഉയരുന്നത്. 'സഞ്ജുവിന് ഇടമില്ലാത്ത ഒരേയൊരു േപ്ലയിങ് ഇലവൻ ഇന്ത്യയുടേതാണ്. മറ്റുള്ളവരെല്ലാം അവനെ ഇരുൈകയും നീട്ടി സ്വീകരിക്കുന്നു' -ആ ഇന്നിങ്സ് കണ്ട മാത്രയിൽ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ തുറന്നെഴുതി. 'സഞ്ജു സാംസൺ ഇന്ത്യയിലെ മികച്ചവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യുവ ബാറ്റ്സ്മാൻ കൂടിയാണ്. ആരെങ്കിലും ഈ വിഷയത്തിൽ സംവാദത്തിനുണ്ടോ? -സഞ്ജു അവഗണിക്കപ്പെടുന്നതിൽ നിരന്തരം എതിർപ്പുയർത്തുന്ന ഗംഭീർ ഇതൂകൂടി എഴുതിേച്ചർത്തു.
'സഞ്ജു സാംസൺ ഇന്ത്യയിലെ മികച്ച യുവ ബാറ്റ്സ്മാൻ മാത്രമല്ല, ലോകത്തിലെതന്നെ മികച്ച ബാറ്റ്സ്മാനായി വളരാൻ കഴിവുള്ളയാളാണ്. അവൻ ഇന്ത്യക്കുവേണ്ടി കളിക്കുന്നില്ലെങ്കിൽ അത് ഇന്ത്യയുടെ നഷ്ടമാണ്.' -ഗംഭീറിെൻറ നിരീക്ഷണളെ അടിവരയിട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി ഒരുപടികൂടി കടന്ന് ആഞ്ഞടിച്ചു. 'അപാരമായ പ്രതിഭാശേഷി കൊണ്ട് അനുഗൃഹീതനാണ് സഞ്ജു. ഫോമിലായാൽ ആധുനിക ക്രിക്കറ്റിലെ എല്ലാവരേക്കാളും മുകളിലാണ് അവൻ.'- സംവിധായകൻ രാഹുൽ േബാസ് നിരീക്ഷിക്കുന്നു. വീരേന്ദർ സെവാഗിെൻറ ആക്രമണോത്സുകതയും ധോണിയുടെ ശാന്തതയും സചിെൻറ ക്ലാസും ചേരുംപടി ചേർന്ന കളിക്കാരനാണ് സഞ്ജുവെന്ന് ക്രിക്കറ്റ് ആരാധകർ പലരും സമൂഹ മാധ്യമങ്ങളിൽ വാഴ്ത്തു മൊഴികൾ ചൊരിഞ്ഞു.
രാജ്ദീപ് സർദേശായി പറഞ്ഞത് സത്യമാണ്. പ്രതിഭാശേഷി കണക്കിലെടുത്താൽ എന്നോ ഇന്ത്യൻ ടീമിെൻറ അവിഭാജ്യ ഘടകമായി മാറേണ്ട കളിക്കാരനായിരുന്നു സഞ്ജു സാംസണെന്ന മലയാളി യുവാവ്. പക്ഷേ, അവസരങ്ങൾ അയാളെത്തേടി വരാൻ വല്ലാതെ മടിച്ചുനിന്നു. അവസരങ്ങളുടെ വഴിയിൽനിന്ന് അയാളെ മാറ്റിനിർത്താൻ തൽപരരായ ചിലർ ഉണ്ടായിരുന്നു എന്നതാണ് സത്യം. ഒറ്റപ്പെട്ട ചില അവസരങ്ങൾ ലഭിച്ചപ്പോഴാകട്ടെ, പാഡണിയാതെ വെള്ളക്കുപ്പിയുമായി മാത്രം അയാെള ക്രീസിലേക്കയക്കാൻ ശ്രദ്ധിച്ചു. ക്ലാസും ടെംപറമെൻറും ടെക്നിക്കൽ പെർഫക്ഷനും കുറഞ്ഞ വിക്കറ്റ് കീപ്പർമാർക്ക് നിരന്തരം അവസരങ്ങൾ കിട്ടിയപ്പോഴും സഞ്ജുവിെന ദേശീയ ടീമിെൻറ നാലയലത്ത് അടുപ്പിച്ചില്ല. തനിക്ക് ഭീഷണിയായേക്കുമെന്നതിനാൽ സഞ്ജുവിെന പരിഗണിക്കുന്നതിൽ ധോണിക്ക് താൽപര്യമില്ലായിരുന്നുവെന്ന് അണിയറ വർത്തമാനങ്ങളുണ്ടായിരുന്നു. എണ്ണിപ്പറയാൻ ഒരു ഇന്നിങ്സ് പോലുമില്ലാതിരുന്നിട്ടും വൃദ്ധിമാൻ സാഹ ടെസ്റ്റ് ക്രിക്കറ്റിെൻറ സ്റ്റംപിനുപിന്നിൽ പലവട്ടം ഗ്ലൗസണിഞ്ഞു. ശ്രീനിവാസനും മെയ്യപ്പനും ഇന്ത്യൻ ക്രിക്കറ്റ് ഭരിച്ച കാലത്ത് ധോണിയുടെ താൽപര്യങ്ങൾ ടീം സെലക്ഷനിലടക്കം ഇറങ്ങിക്കളിച്ചുവെന്ന് വിമർശനമുന്നയിക്കെപ്പട്ട സാഹചര്യത്തിൽ (ഇതിഹാസ താരങ്ങൾക്കടക്കം വിരമിക്കൽ മത്സരം കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തതും കൂട്ടിവായിക്കുക) ഗോഡ്ഫാദർമാരില്ലാത്ത സഞ്ജുവിന് ടീം ഇന്ത്യയിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷ കടന്ന കൈയായിരുന്നു. കപ്പിത്താൻ കളമൊഴിയുേമ്പാൾ കൈപിടിച്ചുയർത്താനായി ഒറ്റപ്പെട്ട അവസരങ്ങൾക്കുപോലും സഞ്ജു പരിഗണിക്കപ്പെട്ടതേയില്ല.
ധോണി മാറി വിരാട് കോഹ്ലി വന്നിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് തുടരെ അവസരങ്ങൾ നൽകിയവർ സഞ്ജുവിെൻറ പ്രകടനത്തിന് സ്ഥിരതയില്ല എന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. മൂന്നു ഫോർമാറ്റിലും മികവോടെ കളിക്കാൻ കഴിയുന്ന താരമാണ് സഞ്ജു എന്നത് സെലക്ടർമാർക്ക് അറിയാഞ്ഞിട്ടല്ല. സാേങ്കതികത്തികവാർന്ന ഷോട്ടുകൾക്കൊപ്പം കൂറ്റനടികൾക്കും കെൽപുള്ള സഞ്ജുവിനെ ട്വൻറി20 ടീമിൽപോലും പരിഗണിക്കാറില്ല. 2015ൽ 20ാം വയസ്സിൽ സിംബാബ്വെക്കെതിരെ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് അവസരങ്ങൾ കാര്യമായി ലഭിച്ചില്ല. ഇക്കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ ടീമിൽ ഇടം ലഭിച്ചെങ്കിലും വെല്ലിങ്ടണിൽ ഒഴികെ േപ്ലയിങ് ഇലവന് പുറത്തുതന്നെയായിരുന്നു സഞ്ജു. വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ച്വറി നേടി റെക്കോർഡിട്ട സഞ്ജുവിന് ഇതുവരെ ഇന്ത്യൻ ഏകദിന ടീമിലെത്താൻ കഴിഞ്ഞിട്ടില്ലെന്നോർക്കണം. ടെസ്റ്റ് ക്രിക്കറ്റിലും അതുതെന്ന അവസ്ഥ. 2015ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയശേഷം ഇതുവരെ ആകെ കളത്തിലിറങ്ങിയത് നാലു ട്വൻറി20കളിൽ മാത്രം.
ഈ അവഗണനകളുടെ മർമം നോക്കിയാണ് ഷാർജയിൽ സഞ്ജു കനത്ത പ്രഹരമേകിയത്. കേവലമൊരു ഐ.പി.എൽ മത്സരമായിരുന്നെങ്കിലും സഞ്ജു പലതും പ്രൂവ് ചെയ്ത ഒരങ്കമായിത്തന്നെ അതിനെ കാണണം. മത്സരം ചെന്നെക്കാർക്കെതിരെയാകുേമ്പാൾ പ്രത്യേകിച്ചും. മൈതാനത്തിെൻറ വിലക്ഷണ കോണുകളിലേക്ക് പന്ത് അതിഗംഭീരമായി പറന്നിറങ്ങിയപ്പോൾ പിടിച്ചുകെട്ടാൻ ആയുധങ്ങളില്ലാതെ വലഞ്ഞ ധോണിയുെട നിസ്സഹായത സഞ്ജുവിനോടുള്ള അവഗണനയിൽ രോഷമുള്ള ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് സന്തോഷമുള്ള കാഴ്ചയായിരുന്നു. എന്തുമാത്രം ഫോംഔട്ടായാലും, ധോണിയുടെ പരിലാളനയിൽ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായിരുന്ന രവീന്ദ്ര ജേദജയെ ദയാദാക്ഷിണ്യമില്ലാതെ സഞ്ജു സിക്സറിന് പറത്തിയതും നയനാനന്ദകരമായി. ഒരുതരം കണക്കുതീർക്കലിെൻറ മധുരമുള്ള റണ്ണൊഴുക്കായിരുന്നു അത്.
ഇനി ഈ പ്രകടനത്തിെൻറ തുടർച്ചകളാണ് വേണ്ടത്. അസ്ഥിരമെന്ന് ചൂണ്ടിക്കാട്ടി പടി കയറ്റാത്തവർക്കുമുന്നിൽ മിന്നുന്ന ബാറ്റിങ്ങിെൻറ മികവു കാട്ടണം. ബെഞ്ചിലിരിക്കാനും വെള്ളം ചുമക്കാനും മാത്രമായി ടീമിലെടുക്കുന്നവർക്കുമുന്നിൽ വെട്ടിത്തിളങ്ങി മറുപടി പറയേണ്ടതുണ്ട്. ഗംഭീർ പറഞ്ഞതുപോലെ, സ്വജനപക്ഷപാതത്തിെൻറ പൂട്ടുകൾ തച്ചുതകർത്ത്, പ്രവേശനമില്ലാത്ത ആ േപ്ലയിങ് ഇലവെൻറ വാതിലുകൾ ഈ പുല്ലുവിളക്കാരനുമുന്നിൽ മലർക്കെ തുറക്കുന്ന കാലമാണ് പുലരേണ്ടത്. 'സവിശേഷ പ്രതിഭകൾക്ക് പരിലാളനം ആവശ്യമാണ്, അത് ഐ.പി.എല്ലിൽ മാത്രം പോരാ..' എന്ന് രാജ്ദീപ് പറഞ്ഞതിനെ ആ അർഥത്തിലെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിെൻറ മേലാളന്മാരും തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.