ബ്യോനസ് ഐറിസ്: അർജന്റീന ഫുട്ബാൾ ടീമിനെ നേട്ടങ്ങളുടെ ആകാശത്തേക്കുയർത്തുന്നതിൽ നിർണായക സാന്നിധ്യമായിരുന്ന അവരുടെ പ്രിയ ‘മാലാഖ’ എയ്ഞ്ചൽ ഡി മരിയക്ക് ഫുട്ബാൾ ആരാധകരുടെ ഹൃദയം തൊടുന്ന യാത്രയയപ്പ്. ആഴ്ചകൾക്ക് മുമ്പ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിടവാങ്ങൽ പ്രഖ്യാപിച്ച ഡി മരിയക്ക് ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് മുമ്പ് ഗംഭീര യാത്രയയപ്പാണ് ഒരുക്കിയത്.
നീലയും വെള്ളയും നിറഞ്ഞ അർജന്റീന ജഴ്സിയിൽ ഏറെക്കാലം നിറഞ്ഞാടിയ താരം മറ്റൊരു വേഷത്തിൽ മത്സരത്തിന് മുമ്പ് കുടുംബത്തോടൊപ്പം കളത്തിലിറങ്ങിയപ്പോൾ ടീം അംഗങ്ങളും ആരാധകരും നിറകൈയടികളോടെയാണ് സ്വീകരിച്ചത്. സഹതാരങ്ങൾ തങ്ങളുടെ മാലാഖയെ ആകാശത്തേക്കെടുത്തുയർത്തി. ചിലിക്കെതിരായ മത്സരത്തിൽ തന്റെ ജഴ്സി നമ്പറായ 11നോടുള്ള ഇഷ്ടം സൂചിപ്പിച്ച് 11 മിനിറ്റ് പന്ത് തട്ടി കളി അവസാനിപ്പിക്കുമെന്ന് ഭാര്യ ജോർജലീന സൂചന നൽകിയിരുന്നെങ്കിലും അതുണ്ടായില്ല.
‘ഇനി ഞാനും ടീമിനായി ആർത്തുവിളിക്കുന്ന ഒരു ആരാധകനായിരിക്കും. കോപ്പ അമേരിക്ക മത്സരങ്ങൾക്കും ലോകകപ്പുകൾക്കുമെല്ലാം ഞാനും പോകും. ഈ ടീമിന് ഏറെ കരുത്തുള്ളതിനാൽ ഞങ്ങൾ തീർച്ചയായും ഈ രീതിയിൽ മുന്നോട്ടുപോകും’ -ഡി മരിയ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.