വാഷിങ്ടൺ: എ.ടി.പി ഫൈനൽസിൽ നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ ഇഗ സ്വിയാറ്റെക് പുറത്ത്. റൗണ്ട് റോബിൻ ഘട്ടത്തിലെ അവസാന ദിവസ മത്സരത്തിൽ വിംബ്ൾഡൺ ചാമ്പ്യൻ ബാർബറ ക്രെജ്സികോവ, കൊകോ ഗോഫിനെതിരെ ജയം നേടിയതോടെയാണ് നേരത്തേ ഒരു കളി തോറ്റ സ്വിയാറ്റെകിന് പുറത്തേക്ക് വഴി തുറന്നത്. സ്വിയാറ്റെക് 6-1, 6-0ത്തിന് ഡാരിയ കസറ്റ്കിനയെ തകർത്തതും ഫലമുണ്ടായില്ല. ഇതോടെ, വനിതകളുടെ ഓറഞ്ച് ഗ്രൂപ്പിൽ ക്രെജ്സികോവ ഒന്നാമതെത്തിയപ്പോൾ ഗോഫ് രണ്ടാമതുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.