അറബ് ചരിത്രവുമായി ഒൻസ് സെമിയിൽ

അറബ് ചരിത്രവുമായി ഒൻസ് സെമിയിൽ

വിംബ്ൾഡൺ: ഗ്രാൻഡ്സ്ലാം ടൂർണമെന്റിൽ സെമി ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയെന്ന ചരിത്രം കുറിച്ച് തുനീഷ്യക്കാരി ഒൻസ് ജാബിയർ. വിംബ്ൾഡൺ ടെന്നിസ് വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ മേരി ബൂസ്കോവയെ 3-6, 6-1, 6-1 സ്കോറിനാണ് ലോക രണ്ടാം റാങ്കുകാരിയായ ഒൻസ് തോൽപിച്ചത്. കഴിഞ്ഞ തവണ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു ഇവർ. ഇതാദ്യമായി സെമിയിലെത്തിയ ജർമനിയുടെ മരിയ തറ്റ്ജാനയാണ് ഒൻസിന്റെ അടുത്ത എതിരാളി. ആഫ്രിക്കൻ രാജ്യമായ തുനീഷ്യയുടെ മാതൃഭാഷ അറബിയാണ്. 

Tags:    
News Summary - Wimbledon 2022: Ons Jabeur Enters Semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.