ലണ്ടൻ: വിംബ്ൾഡൺ വനിത വിഭാഗത്തിൽ രണ്ടാം സീഡ് അറീന സബലേങ്ക, എട്ടാം സീഡ് കരോലിന പ്ലിസ്കോവ, 25ാം സീഡ് ആൻജലിക് കെർബർ എന്നിവർ സെമി ഫൈനലിലെത്തി. പുരുഷവിഭാഗത്തിൽ ആറാം സീഡ് റോജർ ഫെഡറർ ക്വാർട്ടറിൽ കടന്നപ്പോൾ രണ്ടാം സീഡ് ഡാനിൽ മെദ്വദേവ് പുറത്തായി.
സബലേങ്ക 6-4, 6-3ന് 21ാം സീഡ് ഒൻസ് ജാബിയറിനെ തോൽപിച്ചപ്പോൾ പ്ലിസ്കോവ 6-2, 6-2ന് സീഡില്ലാ താരം വിക്ടോറിയ ഗൊലുബികിനെയും കെർബർ 6-2, 6-3ന് 19ാം സീഡ് കരോലിന മുചോവയെയുമാണ് പരാജയപ്പെടുത്തിയത്. സബലേങ്കയും പ്ലിസ്കോവയും തമ്മിലാണ് സെമി. ടോപ് സീഡ് ആഷ്ലി ബാർതി-അജ്ല തോംല്യനോവിച് ക്വാർട്ടർ വിജയികളെയാണ് കെർബർ സെമിയിൽ നേരിടുക.
വിംബ്ൾഡണിൽ ഒമ്പതാം കിരീടം തേടുന്ന 39കാരനായ ഫെഡറർ 23ാം സീഡ് ലോറൻസോ സൊനേഗോയെ 7-5, 6-4, 6-2ന് തോൽപിച്ചാണ് അവസാന എട്ടിലെത്തിയത്. മെദ്വദേവിനെ 14ാം സീഡ് ഹയൂബർട്ട് ഹുർകാസ് ആണ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ മലർത്തിയടിച്ചത്. സ്കോർ: 2-6, 7-6, 3-6, 6-3, 6-3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.