ഫ്രീ സ്‌കീയിങ് ലോക ചാമ്പ്യൻ സ്‌മൈൻ ഹിമപാതത്തിൽ മരിച്ചു

ടോക്യോ: ലോക ചാമ്പ്യനായ ഹാഫ് പൈപ് സ്കിയർ കെയ്‌ൽ സ്‌മൈൻ മധ്യ ജപ്പാനിലെ പർവതനിരകളിലുണ്ടായ ഹിമപാതത്തിൽ മരിച്ചു. 31കാരനായ അമേരിക്കക്കാരന്റെ മരണവാർത്ത യു.എസ് ഫ്രീസ്‌കി ടീം സമൂഹമാധ്യമങ്ങളിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.

വായു സ്‌ഫോടനത്തിൽ സ്‌മൈൻ 50 മീറ്റർ അകലേക്ക് എടുത്തെറിയപ്പെട്ടെന്നും മഞ്ഞിൽ ആണ്ടുപോയെന്നും ദൃക്സാക്ഷിയായ ഫോട്ടോഗ്രാഫർ ഗ്രാൻഡ് ഗുണ്ടേഴ്‌സൺ വിവരിച്ചു. മറ്റു രണ്ട് സ്കീയർമാർ സ്മൈനൊപ്പം ഉണ്ടായിരുന്നു. അവരിൽ ഒരാൾ മരിച്ചു, മറ്റൊരാൾ ഏകദേശം അഞ്ച് അടി മഞ്ഞിൽ താഴ്ന്നുപോയെങ്കിലും പരിക്കേൽക്കാതെ പുറത്തുവന്നു.

കാലിഫോർണിയയിലെ ലേക് ടാഹോയിലാണ് സ്‌മൈൻ താമസിച്ചിരുന്നത്.

Tags:    
News Summary - US skier Kyle Smaine killed in avalanche in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.