????????? ???????? ???????????? ???????????????

കുംബ്ലെ ടീമിനെ ഉയരങ്ങളിലെത്തിക്കും –ഇര്‍ഫാന്‍

കല്‍പറ്റ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളിലത്തെിക്കാന്‍ പുതിയ പരിശീലകനായി നിയമിതനായ അനില്‍ കുംബ്ളെക്ക് കഴിയുമെന്ന് ഇര്‍ഫാന്‍ പത്താന്‍. അര്‍പ്പണബോധവും കഠിനാധ്വാനം ചെയ്യാന്‍ മനസ്സുമുള്ള കുംബ്ളെ പരിശീലക സ്ഥാനത്ത് അനുയോജ്യനായ വ്യക്തിയാണെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. പ്രതിസന്ധികളില്‍ ടീമിന് കരുത്തും ആത്മവിശ്വാസവും പകരാന്‍ അദ്ദേഹത്തിന് കഴിയും. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു സീസണുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തൊനാവുമെന്ന പ്രതീക്ഷകള്‍ക്ക് നിറംപകരുന്നുണ്ടെന്നും വയനാട്ടില്‍ സ്വകാര്യ സന്ദര്‍ശനത്തിനത്തെിയ ഇര്‍ഫാന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന സമയത്ത് ആര്‍ക്കും എപ്പോഴും പ്രാപ്യനായ വ്യക്തിയായിരുന്നു കുംബ്ളെ. പരിചയസമ്പന്നനായ അദ്ദേഹം പുതുമുഖങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു. ജ്യേഷ്ഠതുല്യനായിരുന്നു തനിക്കദ്ദേഹം. 2008ല്‍ ആസ്ട്രേലിയന്‍ പര്യടനത്തിനിടെയുണ്ടായ മങ്കിഗേറ്റ് വിവാദം ടീമിന്‍െറ നായകനെന്ന നിലയില്‍ കുംബ്ളെ  കൈകാര്യം ചെയ്തത് പ്രശംസനീയമായ രീതിയിലായിരുന്നു. വിജയപരാജയങ്ങളെ ഗുണപരമായി വിലയിരുത്താനും അതിനനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്താനും അദ്ദേഹത്തിന് കഴിയും. ബൗളറെന്ന നിലയില്‍ ഇതിഹാസമായിരുന്ന കുംബ്ളെ ലോകത്തെ മുന്‍നിര പരിശീലകരില്‍ ഒരാളായി മാറുമെന്ന് തനിക്കുറപ്പുണ്ട്.

ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തെുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത സീസണിനെ ഉറ്റുനോക്കുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ആഭ്യന്തര ട്വന്‍റി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ കഴിഞ്ഞു. മികച്ച സ്ട്രൈക് റേറ്റുമായി ബാറ്റിങ്ങിലും തിളങ്ങി. അത് ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. പരിക്കലട്ടിയ നാളുകള്‍ കഴിഞ്ഞ് ഇപ്പോള്‍ മാനസികമായും ശാരീരികമായും കരുത്തനാണ്. ശരിയായ സമയത്ത് കാര്യങ്ങള്‍ അനുകൂലമായി ഭവിക്കുമെന്നാണ് വിശ്വാസം. ടീമില്‍ തിരിച്ചത്തെുകയെന്നത് പൊടുന്നനെ സംഭവിക്കില്ല. പുതിയ സീസണിലും തിളങ്ങിയാല്‍ കാര്യങ്ങള്‍ പതിയെ വഴിക്കുവരും. അടുത്ത സീസണില്‍ രഞ്ജി മത്സരങ്ങള്‍ നിഷ്പക്ഷ വേദികളിലാണ് നടക്കുന്നതെന്നതും പ്രചോദനം പകരുന്നു. ആവേശകരമായ ക്രിക്കറ്റ് തന്നില്‍ ഇനിയുമേറെ ബാക്കിയുണ്ടെന്നാണ് കരുതുന്നതെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയിലാണ് വയനാടിന്‍െറ പച്ചപ്പിലേക്ക് ഇര്‍ഫാന്‍ പത്താന്‍ ചുരം കയറിയത്തെിയത്. ശനിയാഴ്ച രാവിലെ ഉണര്‍ന്നെണീറ്റു നോക്കിയപ്പോള്‍ ചുറ്റുമുള്ള പച്ചപ്പിന്‍െറ മനോഹാരിതയില്‍ മയങ്ങിപ്പോയെന്ന് ബറോഡക്കാരന്‍ പറഞ്ഞു. അഡ്രസ് അപ്പാരല്‍ ഷോറൂമിന്‍െറ ഉദ്ഘാടനത്തിനത്തെിയ ഇര്‍ഫാനെ കാണാന്‍ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളാണത്തെിയത്. ഇത്ര മനോഹരമായ സ്ഥലത്ത് ജീവിക്കാന്‍ കഴിയുന്ന നിങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നും വയനാട്ടിലേക്ക് ഇനിയും വരുമെന്നും ഇര്‍ഫാന്‍ ആരാധകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.