ഒരു തീൻമേശ പല രാജ്യങ്ങളായി വിഭജിക്കുന്ന, ഒരു കവല പല രാഷ്ട്രങ്ങളായി വേർപിരിയുന്ന, ഒരു വീടുതന്നെ പല പല ദേശങ്ങളായി ജഴ്സിയണിഞ്ഞ് നേർക്കുനേർ നിൽക്കുന്നത്ര വിശാലമായ ജനാധിപത്യം ഇൗ കാൽപ്പന്തുത്സവത്തിലല്ലാതെ മറ്റെവിടെയാണുള്ളത്...? ഒരേസമയം അർജൻറീനയും ബ്രസീലും ജർമനിയും ഫ്രാൻസും സ്പെയിനും പോർചുഗലുമൊക്കെയായി കുശലം പറഞ്ഞ് നിൽക്കുന്ന അങ്ങാടിക്കാഴ്ചകൾ. ഒരേ നിരയിൽ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയും നിന്ന് നിസ്കരിക്കുന്ന ദൃശ്യങ്ങൾ.... ഇത് ലോക കപ്പ് ഫുട്ബാളിെൻറ കാലത്ത് മാത്രം തേടിവരുന്ന ആേഗാളമായ കാഴ്ചകളാണ്...
ഒരു പന്ത് ഒരു ഭൂഗോളമായും അതിനും ചുറ്റും ലോകം കറങ്ങുകയും ചെയ്യുന്ന ഒരു മാസക്കാലത്തിനുള്ളിൽ അടച്ചുപൂട്ടി വളർത്തിയ ദേശീയത പല മട്ടിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നൈനാംവളപ്പുകാർ ബ്രസീലുകാരായി മാറുകയും തെരട്ടമ്മലുകാർ അർജൻറീനക്കാരായി തീരുകയും ചെയ്യുേമ്പാൾ അവരുടെ വീട്ടുമുറ്റങ്ങളിൽ ദേശീയ പോലീസ് വണ്ടികൾ സൈറൻ വിളിച്ചെത്താത്തവണ്ണം ആ പൊലീസുകാർ പോലും പല രാജ്യക്കാരായി മാറിക്കഴിഞ്ഞിട്ടുണ്ടാവും... ബഹറൈനെതിരെ ലോക കപ്പ് യോഗ്യത മത്സരത്തിനിറങ്ങുന്ന ഇറാെൻറ വിജയത്തിെൻറ പശ്ചാത്തലത്തിൽ ജാഫർ പനാഹി സംവിധാനിച്ച ‘ഒാഫ് സൈഡി’ലെ രംഗം കണക്കെ പൊലീസുകാരും പെൺകുട്ടികളും ഒരേപോലെ അർമാദിക്കുന്ന ഒരാഘോഷമായി അതു മാറുകയാണ്.. ഒാഫ്സൈഡിൽ അത് സ്വന്തം രാജ്യത്തിെൻറ വിജയത്തിൽ വിലക്കുകൾ മാഞ്ഞുപോകുകയാണ്.
കൂടുതൽ കൂടുതൽ വിലക്കുകൾ കൊണ്ട് വരിഞ്ഞുമുറുക്കുന്ന ഒരു ലോകത്തിൽനിന്നും തുകലിനാൽ വരിഞ്ഞുകെട്ടിയ പന്തിനുള്ളിൽനിന്ന് കാറ്റുകണക്കെ പുറത്തേക്ക് കുതിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ട് ഫുട്ബാളിന്. പ്രത്യേകിച്ച് കാണികൾ മാത്രമായ, കളിക്കാരുടേത് മാത്രമായ ദേശങ്ങളുടെ ഉള്ളിൽ. അർജൻറീനയിലുള്ളതിലോ അതിലുമേറെയോ മെസ്സി ആരാധകർ ഇന്ത്യയിലുണ്ടാവണം. പ്രത്യേകിച്ച് കേരളത്തിൽ. കാലങ്ങൾക്കപ്പുറത്ത് കപ്പൽ കയറി ഇന്ത്യയെ ആയുധത്താൽ കീഴ്പ്പെടുത്താനെത്തിയവരാണ് പോർച്ചുഗീസുകാർ. എന്നിട്ടും, പോർചുഗൽകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മലയാളിയുടെ അയൽപക്കത്തെ വികൃതിച്ചെക്കനാണ്. നെയ്മർ തോളിൽ കൈയിട്ട് നടക്കാവുന്നത്രയും അടുപ്പക്കാരനാവുകയാണ്.. ഹാരി കെയ്നോടുള്ള ഇഷ്ടത്തിൽ നൂറ്റാണ്ടുകൾ അടക്കി ഭരിച്ച ബ്രിട്ടീഷുകാരോടുള്ള പക മറന്നുപോകുന്നുണ്ട്
ക്രിക്കറ്റിെൻറ മൈതാനത്ത് എണ്ണം പറഞ്ഞ ഒാവറുകളിൽ ഇത് നമുക്ക് സാധ്യമല്ല. അവിടെ ഇംഗ്ലണ്ട് നമ്മുടെ ശത്രു രാഷ്ട്രമാണ്.. പാക്കിസ്ഥാൻ നമുക്ക് ജന്മവൈരികളാണ്... ആസ്ട്രേലിയയോട് മാത്രമല്ല, ശ്രീലങ്കയോടും വെസ്റ്റിൻഡീസിനോടും തോൽക്കാൻ പാടില്ല. അവസാന പന്തിൽ സിക്സർ പറത്തിയായാൽ പോലും ബംഗ്ലാദേശിനെതിരെ ജയിച്ചേ പറ്റൂ. പാക്കിസ്ഥാനെതിരായ തോൽവി ആത്മഹത്യക്ക് തുല്ല്യമാണ്...
ക്രിക്കറ്റിൽ നമുക്ക് ഇന്ത്യക്കാരാവുക എന്ന ഒറ്റ ചോയ്സേയുള്ളു. ഒാരോ പന്തിലും ഒാരോ റണ്ണിലും വിക്കറ്റിലും നാം ഗാലറി പടവുകളിൽ ദേശീയ പതാക വീശി ആർത്തലറിയേ പറ്റൂ... ടെലവിഷെൻറ മുന്നിലിരുന്ന് ദാ, അടുത്ത പന്തിൽ കോഹ്ലി ഒൗട്ടാകുമെന്ന് തമാശ പറയുകയും അങ്ങനെ സംഭവിക്കുകയും ചെയ്താൽ ആ കമൻററി പറച്ചിലുകാരെൻറ അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ.. അപ്പോഴാണ് പല പല രാജ്യത്തിെൻറ കൊടിക്കൂറകളാൽ നമ്മുടെ അങ്ങാടികൾ വർണപ്പകിട്ടാളുന്നത്.. കുത്തി നാട്ടിയ ഫ്ലക്സുകളിലിരുന്ന് നാട്ടു സാഹിത്യത്തിെൻറ പൈങ്കിളി മൊഴികളിലൂടെ ഫാൻസിെൻറ ഹൃദയം മിടിക്കുന്നത്... സത്യമാണ്, സ്വന്തം മണ്ണിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ശത്രുവിനെ ദേശീയതാ നാട്യങ്ങളുടെ വടിവാൾ വീശി വീഴ്ത്തുന്നതിലെ അർത്ഥശൂന്യതയോർത്താണ് ആ വാചകങ്ങൾ ഒാരോന്നും കൊഞ്ഞനം കുത്തുന്നത്.. വിശ്വപൗരന്മാരുടെ ഇതുവരെയില്ലാത്ത ഒരു വംശാവലിയെ സൃഷ്ടിച്ചെടുക്കുകയാണ്.. ഒരു ദേശത്തിലേക്ക് പല പല ദേശങ്ങൾ ഒഴുകിയെത്തുന്നു...
ഇതത്രയും ഇന്ത്യ ലോക കപ്പ് ഫുട്ബാളിൽ കളിക്കാത്തതുകൊണ്ടു മാത്രം നമുക്ക് കൈവരുന്ന സൗഭാഗ്യമാണ്; പാക്കിസ്ഥാനും. അതുകൊണ്ട് സമീപ കാലത്തൊന്നും സംഭവിക്കാനിടയില്ലെങ്കിലും ഇന്ത്യ േലാക കപ്പ് കളിക്കുക എന്ന സ്വപ്നം അവിടെത്തന്നെ അലസിപ്പോകെട്ട എന്നു മാത്രം ഇൗ കെടുകാലത്തിലിരുന്ന് ആശിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.