മോസ്കോ: അവസാന വിസിൽവരെ അനിശ്ചിതത്വം നിലനിൽക്കുന്ന ഫുട്ബാളിലെ ആവേശക്കാഴ്ചയാണ് അവസാന ഘട്ടത്തിൽ പിറവിയെടുക്കുന്ന ഗോളുകൾ. റഷ്യൻ ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കവെ മത്സര ഫലങ്ങൾ നിർണയിക്കുന്ന രീതിയിൽ താരമായി മാറുകയാണ് ഇഞ്ചുറി ടൈം ഗോളുകൾ.
മത്സരസമയത്ത് നഷ്ടപ്പെടുന്ന സമയത്തിന് പകരമായി ഇരു പകുതികളുടെയും അവസാനത്തിൽ കൂടുതലായി അനുവദിക്കുന്ന ഏതാനും മിനിറ്റുകൾ പല ടീമുകളുടെയും തലവരതന്നെ മാറ്റിയ ചരിത്രമുണ്ട്. ഇഞ്ചുറി ടൈമിനായി എത്ര മിനിറ്റ് അനുവദിക്കണമെന്നത് റഫറിയുടെ വിവേചനാധികാരത്തിൽപെട്ടതാണ്. ഇൗ ലോകകപ്പിൽ പ്രമുഖ ടീമുകൾ പലതും ജീവൻ നീട്ടിയത് ഇത്തരത്തിൽ നേടിയ ഇഞ്ചുറി ടൈം ഗോളുകളിലൂടെയാണ്. റഷ്യൻ ലോകകപ്പിലെ പ്രധാന ഇഞ്ചുറി ഗോളുകളിലൂടെ ഒരു എത്തിനോട്ടം
ടോണി ക്രൂസ് (90+5) ടൂർണമെൻറ് ഫേവറിറ്റുകളായി റഷ്യയിലെത്തിയ നിലവിലെ ചാമ്പ്യന്മാരെ ആദ്യ മത്സരത്തിൽ മെക്സികോ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചതിെൻറ ഫലമായി ജർമനി-സ്വീഡൻ മത്സര ഫലം നിർണായകമായിരുന്നു. ഏവരും ഉറ്റുനോക്കിയ മത്സരത്തിെൻറ മുഴുവൻ സമയത്ത് സ്വീഡൻ ചാമ്പ്യന്മാരെ 1-1ന് പിടിച്ചുകെട്ടി. എന്നാൽ, മത്സരം തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ സ്വീഡിഷ് വലയിൽ വീണ ക്രൂസ് മിസൈലാണ് ജർമൻ പടയെ ടൂർണമെൻറിൽ നിലനിർത്തിയത്. മുഴുവൻ സമയം കഴിഞ്ഞ് ടോണി ക്രൂസ് എടുത്ത സ്വപ്ന തുല്യമായ ക്രോസാണ് ജർമനിയുടെ ജാതകം തിരുത്തി എഴുതിയത്.
കുടീന്യോ (90+1)
നെയ്മർ (90+7) ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡുമായി സമനിലയിൽ കുരുങ്ങിയ ബ്രസീലിന് കോസ്റ്ററീകക്കെതിരായ രണ്ടാം മത്സരം നിർണായകമായിരുന്നു. ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ സർവസൗന്ദര്യങ്ങളും ദർശിക്കാനായ മത്സരത്തിൽ പക്ഷേ, കോസ്റ്ററീകയുടെ ലോേകാത്തര ഗോളി കൈലർ നവാസ് ബ്രസീലിയൻ മുന്നേറ്റനിരയെ ഗോളടിക്കാൻ അനുവദിച്ചില്ല. മുഴുവൻ സമയത്ത് ഇരുടീമുകൾക്കും ബോർഡിൽ ഗോൾ ചേർക്കാനായില്ല. പക്ഷേ, 91ാം മിനിറ്റിൽ ഫിലിപ് കുടിന്യോ കാനറികളുടെ രക്ഷകനായി അവതരിച്ചു. ആ ഗോളിെൻറ ആവേശത്തിൽ 97ാം മിനിറ്റിൽ സൂപ്പർ താരം നെയ്മർകൂടി വലകുലുക്കിയതോടെ ബ്രസീലിയൻ ടീമിനും ഇഞ്ചുറി മധുരം നുകരാനായി.
ആസ്പാസ് (90+1) തിങ്കളാഴ്ച നടന്ന നിർണായക മത്സരത്തിൽ സമനില സ്വന്തമാക്കി ഗ്രൂപ് ജേതാക്കളായി സ്പെയിനിനെ പ്രീക്വാർട്ടറിലേക്കയച്ചത് 91ാം മിനിറ്റിൽ ഇയാഗോ ആസ്പാസ് നേടിയ ഗോളാണ്. മത്സരഫലം അപ്രസക്തമാണെങ്കിലും വോൾവോഗ്രാഡിൽ വെച്ച് നടന്ന മറ്റൊരു മത്സരത്തിൽ ഇൗജിപ്തിനെതിരെ 2-1ന് സൗദി നേടിയ വിജയവും അൽദവസാരിയുടെ ഇഞ്ചുറി ഗോളിെൻറ ബലത്തിലായിരുന്നു.
അൻസാരിഫർദ് (90+3) ഇതേസമയംതന്നെ നടന്ന പോർചുഗൽ-ഇറാൻ മത്സരത്തിലും ഇഞ്ചുറി സമയേഗാൾ പിറഞ്ഞു. ഇറാെൻറ അൻസാരിഫർദിെൻറ വക 93ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ. ഇറാൻ ഒരു ഗോൾ കൂടി നേടി ജയം സ്വന്തമാക്കിയിരുന്നുവെങ്കിൽ ടീമിന് നോക്കൗട്ടിലേക്കും പോർചുഗലിന് പുറേത്തക്കും വഴിതുറക്കുമായിരുന്ന കളിയായിരുന്നു ഇത്.
റാകിടിച് (90+1) അർജൻറീനയുടെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കിയ മത്സരത്തിലും പിറന്നു ഒരു ഇഞ്ചുറി ഗോൾ. 91ാം മിനിറ്റിൽ റാകിടിച് ആയിരുന്നു ക്രൊയേഷ്യക്കായി അർജൻറീനൻ ശവപ്പട്ടിയിൽ മൂന്നാമത്തെ ആണിയടിച്ചത്. മത്സര ഫലം 3-0.
കെയ്ൻ (90+1) റഷ്യയിൽ കൊടുങ്കാറ്റായി മാറിയ ഹാരി കെയ്നും സംഘവും നേടിയ ആദ്യ ജയവും ഇഞ്ചുറി മധുരം നുണഞ്ഞായിരുന്നു. തുനീഷ്യക്കെതിരായി ആദ്യമത്സരത്തിൽ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് പടയെ ആഫ്രിക്കൻ ശക്തികൾ മുഴുവൻ സമയത്ത് സമനിലയിൽ കുരുക്കിയതിനെത്തുടർന്ന് കൈയും മെയ്യും മറന്ന് ഫുട്ബാളിെൻറ തറവാട്ടുകാർ ഗോളിനായി കിണഞ്ഞ് ശ്രമിച്ചു. 91ാം മിനിറ്റിൽ ഗോൾ നേടി ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോൾ നേട്ടവും ഇംഗ്ലണ്ട് 2-1 െൻറ ആദ്യ ജയവും ആഘോഷിച്ചു.
ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇറാനും മൊേറാക്കോയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ഇഞ്ചുറി ടൈമിെൻറ അവസാന നിമിഷം മൊറോക്കോ താരം ബുഹാദസ് സമ്മാനിച്ച സെൽഫ് ഗോൾ ഇറാന് ഏകപക്ഷീയമായ ഒരു ഗോൾ ജയം സമ്മാനിച്ച കഥ കൂടിയുണ്ട്. മൂന്ന് മിനിറ്റ് ഇഞ്ചുറി സമയവും കഴിഞ്ഞതിന് ശേഷം ഇറാന് അനുകൂലമായി കിട്ടിയ ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്തിൽ തലവെച്ച മൊറോക്കോ താരത്തിന് പിഴച്ചതാണ് മത്സരത്തിൽ നന്നായി കളിച്ചുവെന്ന് വിലയിരുത്തപ്പെട്ട ടീമിെൻറ പരാജയത്തിലേക്ക് നയിച്ചത്.
റഷ്യൻ കാർണിവലിന് തുടക്കം കുറിച്ച ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്ക് ആശ്വാസ ഗോളടിക്കാൻ അവസരമെന്നോണം കണക്കാക്കിയിരുന്ന ഇഞ്ചുറി സമയത്ത് രണ്ടെണ്ണം കൂടി വലയിലെത്തിച്ചാണ് റഷ്യ മത്സരം പൂർത്തീകരിച്ചത്. റഷ്യ 5-0 ന് ജയിച്ച മത്സരത്തിൽ ചെറിഷേവും (90+1) ഗൊലോവിനുമായിരുന്നു (90+ 4) ഇഞ്ചുറി ടൈം സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.