കൊൽക്കത്ത: കരുണാമയി ഹൗസിങ് എസ്റ്റേറ്റ് ഇ.ഡി ബ്ലോക്കിലെ പന്തുകളി വർത്തമാനത്തിെൻറ ഭാഷയിപ്പോൾ മലയാളമാണ്. അന്തർദേശീയ താരങ്ങൾ വരെ അന്തിയുറങ്ങിയ മുറികളിൽ കേരളത്തിെൻറ വി.പി. സുഹൈറും ജോബി ജസ്റ്റിനും സി.കെ. ഉബൈദും കെ. മിർഷാദുമാണ് താമസക്കാർ. ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ അതികായരായ ഈസ്റ്റ് ബംഗാളിെൻറ നാല് മിന്നും താരങ്ങൾ. ഐ ലീഗിലെ മോഹൻ ബഗാൻ- ചർച്ചിൽ ബ്രദേഴ്സ് മത്സരം ടി.വിയിൽ കണ്ടു കൊണ്ടിരിക്കെ നാലുപേരും പുതിയ വിശേഷങ്ങൾ പങ്കുവെച്ചു.
ഐ ലീഗ് സീസൺ തുടങ്ങുന്നതിന് മുമ്പ് സമാപിച്ച കൊൽക്കത്ത ലീഗിൽ ഗോളടിച്ചു കൂട്ടി കളിക്കമ്പക്കാരുടെ മനസ്സിൽ കയറിപ്പറ്റിയിരുന്നു സുഹൈറും ജോബിയും. കളിച്ച അഞ്ചു മത്സരങ്ങളിലും ഗോളടിച്ചാണ് സുഹൈറിലെ സ്ട്രൈക്കർ കരുത്തിന് അടിവരയിട്ടത്. സ്കോര്‍ ചെയ്ത് ജോബിയും കട്ടക്ക് കൂടെ നിന്നു. ഐ.എം. വിജയനും ജോപോൾ അഞ്ചേരിക്കും ശേഷം വംഗനാടിന് ലഭിച്ച മലയാളി മുത്തുകളായാണ് ബംഗാളി പത്രങ്ങൾ ഇവരെ വാഴ്ത്തിയത്. ഇരുവരേയും ഐ ലീഗ് െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഗാലറിയില്‍നിന്ന് നിരന്തരം ഉയരവെയാണ് നിർഭാഗ്യം പരിക്കിെൻറ രൂപത്തിൽ സുഹൈറിനെ തേടിയെത്തുന്നത്. കുറച്ചുനാള്‍ വിശ്രമം. ജോബി ഡിസംബർ 16ന് ചർച്ചിലിനെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനായി കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
മൂന്നു തവണ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയിൽ ഇറങ്ങിയ സുഹൈർ പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ്. തിരുവനന്തപുരം വെട്ടുകാടാണ് രണ്ടു വട്ടം കേരള ജഴ്സി അണിഞ്ഞ ജോബിയുടെ നാട്. ഇക്കുറി കേരള പ്രീമിയർ ലീഗ് മത്സരം കാണാനെത്തിയ മുൻ ഇന്ത്യൻ താരം കൂടിയായ ആൽവിറ്റോ കെ.എസ്.ഇ.ബിയിൽനിന്ന് മുന്നേറ്റക്കാരന് ജോബിയെയും ഗോകുലം എഫ്.സിയുടെ ഗോള്‍ കീപ്പര്‍ മിർഷാദിനെയും ഈസ്റ്റ് ബംഗാളിലേക്ക് വിളിക്കുകയായിരുന്നു. ഐ ലീഗിൽ ഐസോൾ എഫ്.സി, ഷില്ലോങ് ലജോങ് എന്നിവർക്കെതിരെ ഈസ്റ്റ് ബംഗാളിെൻറ വലകാത്തത് മിർഷാദായിരുന്നു. കാസർകോട് നിലേശ്വരം ബംഗളയാണ് സ്വദേശം.
മഹാരാഷ്ട്രക്കു വേണ്ടി സന്തോഷ് ട്രോഫിയും ദേശീയ ഗെയിംസും കളിച്ച കണ്ണൂർ കൂത്തുപറമ്പുകാരന് ഉബൈദും ഗോൾകീപ്പറാണ്. കേരളത്തിൽനിന്നും വ്യത്യസ്തമാണ് കൊൽക്കത്തയിലെ സാഹചര്യങ്ങളെന്ന് നാലുപേരും പറയുന്നു. ഐ ലീഗിന് ഉൾപ്പെടെ വലിയ തോതിൽ കാണികളുണ്ട് ഇവിടെ. മോഹന്‍ ബഗാനുമായുള്ള കൊൽക്കത്ത ഡെര്‍ബി ഏറെ വീറും വാശിയും ഉള്ളതാണ്. ആരാധകർ തമ്മിലെ വൈരവും കളിയെ കൂടുതൽ ആവേശകരമാക്കുന്നുവെന്ന് താരങ്ങൾ. കേരളീയ ഭക്ഷണം ഉണ്ടാക്കാൻ നാട്ടുകാരനായ ഫാസിലിനെയും കൂടെ കൂട്ടിയിട്ടുണ്ട് സുഹൈർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.