caption caption

2019 ലോകകപ്പിൽ പാകിസ്​താനെ പുറത്താക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട്​ തോറ്റുകൊടുത്തെന്ന്​ ഹഫീസ്​

ലാഹോർ: 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്​ മുന്‍ പാകിസ്​താൻ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ്​. പാകിസ്താനെ ലോകകപ്പിൽ നിന്നും പുറത്താക്കാൻ ഇംഗ്ലണ്ടിനോടു ഇന്ത്യ മനഃപ്പൂര്‍വ്വം തോറ്റു കൊടുക്കുകയായിരുന്നുന്നെന്ന്​ പകിസ്​താ​​െൻറ തന്നെ മുന്‍ താരങ്ങളും ആരാധകരും ആരോപണവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. അന്ന്​ നടന്ന മല്‍സരത്തില്‍ ആതിഥേയര്‍ കൂടിയായ ഇംഗ്ലണ്ട്​ ഇന്ത്യയോട് തോറ്റിരുന്നെങ്കില്‍ അവർ ലോകകപ്പിൽ നിന്ന് തന്നെ​ പുറത്താവുമായിരുന്നു. അതോടൊപ്പം പാകിസ്താന്‍ സെമി ഫൈനലിലേക്ക്​ പ്രവേശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ 31 റണ്‍സിനാണ്​ ഇന്ത്യ അന്ന്​ ഇംഗ്ലണ്ടിനോടു തോല്‍വി വഴങ്ങിയത്​.

പാകിസ്​താൻ ക്രിക്കറ്റ്​ ബോർഡി​​െൻറ (പി.സി.ബി) ലൈവ് വീഡിയോ കോണ്‍ഫറന്‍സിലാണ്​ താരം ആരോപണവുമായി രംഗത്തെത്തിയത്​. മത്സരം കണ്ടപ്പോൾ ഇരു ടീമുകളും ജയിക്കാൻ വേണ്ടിയാണ്​ കളിക്കുന്നതെന്ന്​ തോന്നിയില്ല. ക്രിക്കറ്റി​​െൻറ യഥാര്‍ഥ സ്പിരിറ്റോടെയല്ല ഇന്ത്യ അന്നു കളിച്ചത്​. ഏതു ക്രിക്കറ്റ് പ്രേമിയോടും നിങ്ങള്‍ അതേകുറിച്ച്​ ചോദിക്കൂ. പാകിസ്താന്‍ നല്ല ക്രിക്കറ്റായിരുന്നു കളിച്ചത്. പക്ഷെ ചില പിഴവുകളുടെ പേരില്‍ ലോകകപ്പില്‍ നിന്നു പുറത്തായി. ഏതെങ്കിലുമൊരു മല്‍സരഫലത്തെ താന്‍ ടീമി​​െൻറ പുറത്താവലുമായി ബന്ധപ്പെട്ട്​ കുറ്റപ്പെടുത്തില്ലെന്നും ഹഫീസ് പറയുന്നു.

ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരം വീക്ഷിച്ചപ്പോൾ ഇന്ത്യ ജയിക്കാന്‍ ശ്രമിച്ചില്ലെന്നു തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഇതു ക്രിക്കറ്റിനു തന്നെ മോശമാണ്. രണ്ടു ടീമുകളും ജയം ലക്ഷ്യമിട്ടാണ് ക്രിക്കറ്റില്‍ ഏറ്റുമുട്ടാറുള്ളത്. പക്ഷെ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തില്‍ തനിക്കു ഇത് കാണാനായില്ല. -ഹഫീസ്​ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ട്​ താരം ബെന്‍ സ്‌റ്റോക്‌സാണ്​ ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തെ വിവാദത്തിലേക്ക്​ നയിച്ചത്​. സ്​റ്റോക്​സ്​ എഴുതിയ പുസ്​തകത്തിൽ തങ്ങൾക്കെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നു ജയിക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന്​ പരാമർശിച്ചിരുന്നു. മത്സരത്തിൽ എം.എസ് ധോണിയുടെ ബാറ്റിങ്ങും വിരാട് കോലി- രോഹിത് ശര്‍മ എന്നിവരുടെ പാർട്​ണർഷിപ്പും​ വിചിത്രമായാണ് തോന്നിയതെന്നും സ്‌റ്റോക്‌സ് പുസ്​തകത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാക് താരങ്ങളായ അബ്ദുള്‍ റസാഖ്, മുഷ്താഖ് അഹമ്മദ്, സിക്കന്തര്‍ ബക്ത് എന്നിവർ അത്​ ആയുധമാക്കി ഇന്ത്യക്കെതിരേ തിരിയുകയായിരുന്നു. 
 

Tags:    
News Summary - Muhammad Hafeez feels India weren’t playing to win against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.