ബർലിൻ: ലോറിയസ് അവാർഡ് വേദിയിൽ പ്രമുഖരെ സാക്ഷിനിർത്തി സച്ചിെൻറ തകർപ്പൻ പ്രസംഗം. ഓസ്ട്രേലിയൻ ക്രിക്ക റ്റ് ടീം മുൻ ക്യാപ്റ്റനായ സ്റ്റീവ് വോയിൽ നിന്നാണ് സച്ചിൻ ‘സ്പോർടിങ് മൊമെന്റ് 2000-2020’ അവാർഡ് ഏ റ്റുവാങ്ങിയത്. ലോറിയസ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സച്ചിൻ.
ലോറിയസ് വേദിയിലെ സച് ചിെൻറ പ്രസംഗത്തിെൻറ സംഗ്രഹം: ഈ അഭിമാനകരമായ നേട്ടത്തിലേക്ക് എനിക്കായി വോട്ട് ചെയ്ത എല്ലാവർക്കു ം നന്ദി. ലോറിയസ് അക്കാദമിയുടെ അവിസ്മരണീയ യാത്ര 20 വർഷം പിന്നിടുകയാണ്. ലോകകപ്പ് നേടുക എന്നത് വിവരണങ്ങൾക്കതീതമായ അനുഭവമാണ്. ഒരു രാജ്യം യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഒരുമിച്ച് ആഘോഷിക്കുന്ന അത്യപൂർവ്വനിമിഷങ്ങളാണത്. ലോകകപ്പ് നേടിയപ്പോൾ ഞങ്ങളുടെ രാജ്യം ഒന്നടങ്കം ആഘോഷത്തിലായിരുന്നു. ജനങ്ങളെ ഒരുമിപ്പിക്കുന്ന സ്പോർട്സിെൻറ ശക്തി ഞങ്ങളന്ന് അനുഭവിച്ചു. ഇൗ അവാർഡ് ആ നിമിഷങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നു.
1983ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുേമ്പാൾ എനിക്ക് പത്ത് വയസ്സായിരുന്നു. ക്രിക്കറ്റ് അന്ന് രാജ്യത്ത് അത്രക്ക് പരിചിതമായിരുന്നില്ല. ലോകകപ്പിെൻറ പ്രാധാന്യം എനിക്കറിയില്ലായിരുന്നെങ്കിലും എല്ലാവരും ആഘോഷിച്ചപ്പോൾ കൂടെ ഞാനും ചേർന്നു. ലോകകപ്പ് നേടുന്ന അനുഭവം സ്വന്തമാക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ യാത്ര തുടങ്ങിയത്. ലോകകപ്പിനായി കാത്തിരുന്നത് 22വർഷത്തോളമാണ്. പക്ഷേ ഒരിക്കലും ഞാൻ തളർന്നില്ല. ഒരിക്കൽ പോലും പ്രതീക്ഷ കൈവിട്ടില്ല.
ത്രിവർണപതാകയുള്ള ഈ ചിത്രം കാണുേമ്പാൾ എനിക്ക് അഭിമാനം തോന്നുന്നു. ഞാൻ ഈ വേദിയിൽ നിൽക്കുന്നത് എെൻറ രാജ്യത്തെ പ്രതിനിധീകരിച്ചാണ്. 19വയസ്സ് പ്രായമുള്ളപ്പോൾ ദക്ഷിണാഫ്രിക്കയിൽ വെച്ച് നെൽസൺ മണ്ടേലയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പകർന്ന സ്പോർട്സിന് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശക്തിയുണ്ട് എന്ന വാചകം മനസ്സിലേക്കെത്തുന്നു. ഞാനടക്കമുള്ളവർ ഏറ്റുവാങ്ങുന്ന ഇന്നത്തെ ഈ അംഗീകാരം ഒരു പാട് യുവാക്കളെ ആകർഷിക്കട്ടെ എന്നാശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.