ന്യൂഡല്‍ഹി: ഇ-മെയില്‍ ഐ.ഡികള്‍ ഹിന്ദി അക്ഷരങ്ങള്‍ ഉപയോഗിച്ചും ദേവനാഗരി ലിപിയിലും എഴുതാം. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഡാറ്റാ എക്സ്ജെന്‍ ടെക്നോളജീസ് ആണ് ഇതിനായി ആപ് തയാറാക്കിയത്. ഡോട്ട് ഭാരത് ഡൊമൈനിലാണ് നിശ്ചിത തുക നല്‍കി ഇ-മെയില്‍ ഐ.ഡി ഉണ്ടാക്കാനാവുക. ഈ ഇ-മെയിലുകളില്‍നിന്ന് അയക്കുന്ന മെയിലുകള്‍ ഗൂഗ്ളിലും മൈക്രോസോഫ്റ്റിലും വായിക്കാനാവും. ജി-മെയില്‍ പോലെ ഡോട്ട് ഭാരത് ഡൊമൈനില്‍ സൗജന്യമായി ഇ-മെയില്‍ ഐ.ഡി ഉണ്ടാക്കാനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് ഡാറ്റാ എക്സ്ജെന്‍ സ്ഥാപകനായ അജയ് ദത്ത പറഞ്ഞു.
സ്റ്റാര്‍ട്ടപ്പിന്‍െറ നീക്കം ഗൂഗ്ളും മൈക്രോസോഫ്റ്റും പിന്തുണച്ചു. പരസ്പര സമ്പര്‍ക്കത്തിന് ഭാഷ തടസ്സമാകരുതെന്നും സ്റ്റാര്‍ട്ടപ്പിന്‍െറ നീക്കത്തോടെ ആഗോള ഇ-മെയില്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്നും ഗൂഗ്ള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.