കിടിലൻ മിറർ ലെസ്സ്​ കാമറയുമായി നിക്കോൺ

ഫോട്ടോഗ്രാഫി, ഇമേജിങ് വ്യവസായത്തിലെ ലോകത്തെ ഏറ്റവും വലിയ മേളകളിലൊന്നാണ് ജർമ്മനിയിലെ കൊളോണിൽ വെച്ച് നടക്കുന ്ന ഫോട്ടോകിന. ലോകത്തെ പ്രമുഖ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ലെൻസ്, ഇമേജിങ് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ ലോകത്തിന് പരിചയപ്പെടുത്തുന്നത് ഇവിടെയാണ്. ഇത്തവണത്തെ ഫോട്ടോകിന 2018 സപ്തംബർ 26 മുതൽ 29 വരെ ജർമ്മനിയിൽ നടക്കുന്നു. കാനൺ, നിക്കോൺ, ലെയ്ക്ക, പാനസോണിക്ക്, സോണി, ഫ്യൂജി ഫിലിം, സെനിത്ത്, ഹാസൽ ബ്ലേഡ് തുടങ്ങിയ കാമറ നിർമ്മാതാക്കളും സിഗ്മ, കാൾസീസ്, ടാമറോൺ, നിക്കോർ, കാനൺ, സാംസങ്​, സോണി, പ​​​െൻറാക്സ് തുടങ്ങിയ ലെൻസ് നിർമ്മാതാക്കളും ഗോപ്രോ, മോസ, മാൻഫ്രട്ടോ, കൊഡാക്, തുടങ്ങിയ കമ്പനികൾ വ്യത്യസ്ത ഇമേജിങ് ഉപകരണങ്ങൾ ആദ്യമായി അവതരിപ്പിക്കുന്നത്​ ഇൗ മേളയിലാണ്​.ഇത്തരം പ്രധാന ഇവൻറുകളെയും ഉത്പന്നങ്ങളേയും പരിചയപ്പെടുത്തുന്ന പുതിയ പംക്തി ''തേർഡ് ഐ".

നിക്കോൺ മിറർ ലെസ്സ്​ കാമറ z7

Nikon FTZ lense adaptor- Z nikkor 35 mm 1.8 lense

കാമറ ലോകത്തെ പുതിയ വിപ്ലവകരമായ ടെക്നോളജിക്കൽ മാറ്റമാണ് മിറർലെസ്സ്. പേര് സൂചിപ്പിക്കുന്നതു പോലെ എസ്​.എൽ.ആർ കാമറക്കുള്ളിലെ പ്രധാന ഘടകമായ റിഫ്ലക്സ് മിറർ ഇല്ലാത്ത കാമറകളാണ് മിറർലെസ്സ് കാമറകൾ.ഇത്തരം കാമറകളിൽ optical viewfinder ഉണ്ടാകുകയില്ല പകരം ഇമേജ് സെൻസറിൽ നേരിട്ട് പ്രകാശം പതിക്കുകയാണ് ചെയ്യുന്നത്. LCD യിലോ, ഇലട്രോണിക് വ്യൂ ഫൈൻററിലോ നിങ്ങൾക്ക് എടുക്കേണ്ട ചിത്രങ്ങളുടെ പ്രിവ്യു കാണാം. വലിപ്പക്കുറവും, ഭാരക്കുറവും, വിലക്കുറവും മികച്ച പ്രവർത്തനവും ഇത്തരം കാമറകളെ പെട്ടന്ന് സ്വീകാര്യമാക്കുന്നുണ്ട്. ലെൻസ്Adaptor ഉപയോഗിച്ച് DSLR കളിൽ ഉപയോഗിച്ചിരുന്ന ലെൻസുകൾ നമുക്കിത്തരം ക്യാമറകളിൽ ഉപയോഗിക്കാം. കൂടാതെ മിറർലെസ്സ് കാമറകൾക്ക് മാത്രമായുള്ള ലെൻസുകളും വിപണിയിൽ ലഭ്യമാണ്. ഫോട്ടോഗ്രാഫിക്ക് പുറമേ മികച്ച വീഡിയോഗ്രാഫിക്കു കൂടി അനുയോജ്യമാണ് ഇത്തരം കാമറകൾ.

Z nikkor 24-20 f 4 lense- Z Nikkor 50 mm 1.8 lense

സോണിയുടെ ആൽഫ സീരീസ് ആണ് മിറർലെസ്സ് കാമറയെ പ്രസിദ്ധമാക്കിയത്. ധാരാളം സിനിമകളുടെ ചിത്രീകരണത്തിനും മിറർ ലെസ് ക്യാമറകൾ ഉപയോഗിക്കാറുണ്ട്.ഫോട്ടോകിനയിലെ ഏറ്റവും ആകർഷണമായ നിക്കോണി​​​​െൻറ ആദ്യ Full Frame ( FX Format, 35 mm Sensor) കാമറ Z7 ന് 45.7 മെഗാപിക്സൽ CM0S സെൻസറാണുള്ളത്. നിക്കോണി​​​​െൻറ തന്നെ പുതിയ നിക്കോർ Z സീരീസ് ലെൻസുകളാണ് ഈ കാമറയിൽ പ്രയോഗിച്ചിരിക്കുന്നത്.493 പോയൻറ്​ ഹൈബ്രിഡ് ഓട്ടോ ഷോക്കസ്സുള്ള ഈ കാമറയെ നിയന്ത്രിക്കുന്നത് Expeed6 എന്ന ഹൈ പെർഫോമൻസ് പ്രൊസസർ ആണ്.4 K Ultra HD വീഡിയോ സപ്പോർട്ട് ചെയ്യുന്ന ഈ കാമറയിൽ 8 K time lapse വീഡിയോ സൗകര്യവും ഉണ്ട്. വ്യക്തതയാർന്ന പുതിയ ഇലക്ടോണിക് വ്യൂ ഫൈൻററും, സിനിമാ നിർമ്മാണത്തിനുതകുന്ന 4 K ultra HD വീഡിയോയും ഈ കാമറയു​െട പ്രത്യേകതയാണ്.

FTZ എന്ന ലെൻസ് മൗണ്ട് അഡാപ്റ്റർ ഉപയോഗിച്ച് പഴയ നിക്കോൺ Fമൗണ്ട് ലെൻസുകൾ ഈ കാമറയിൽ ഉപയോഗിക്കാം. തീർത്തും നിശബ്ദമായി പ്രവർത്തിക്കുന്ന കാമറയിൽ മിറർ ഷട്ടർ ഇല്ലാത്തത് വീഡിയോഗ്രാഫിക്ക് കൂട്ടുതൽ സൗകര്യപ്രദമാണ്.നിക്കോൺZ സീരീസ് കാമറകൾക്ക് വേണ്ടി മാത്രം വികസിപ്പിച്ച ലെൻസുകളാണ് നിക്കോർ Z സീരീസ് ലെൻസുകൾ ഇപ്പോൾ ലഭ്യമായ ലെൻസുകൾ 24-70mm f4, 35 mm f1.8,50mm f1.8 എന്നിവയാണ്. ക്യാമറയിലുള്ള ഫ്ലാഷി​​​​െൻറ അഭാവവും, ജി.പി.എസ്​ ഇല്ലാത്തതും ഒരേ ഒരു കാർഡ്​ സ്ലോട്ട്​ഉം പരിമിതികളാണ്. എസ്​.ഡി കാർഡിനു പകരം XQD കാർഡാണിതിലുപയോഗിക്കുന്നത് വിലRs: 326950 ( with 24-70 ലെൻസ്+ മൗണ്ട് അഡാപ്റ്റർFTZ) Rs:281950 ( with മൗണ്ട് അഡാപ്റ്റർ) Rs: 314950 ( with 27-70 ലെൻസ്) Rs:269950 ( Body only )

നിക്കോൺ z7നിലെടുത്ത ചിത്രങ്ങൾ

Tags:    
News Summary - nikon mirrorless camera-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.