(Image: © Future)

14 ദിവസം ബാറ്ററി ലൈഫ്​, വലിയ ഡിസ്​പ്ലേ; മി സ്​മാർട്ട്​ ബാൻഡ്​ 6 ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തു

ഇന്ത്യയിലെ മി(Mi) ഫാൻസി​െൻറ ഏറെക്കാലത്തെ കാത്തിരിപ്പിന്​ വിരാമമിട്ടുകൊണ്ട്​ ഷവോമി 'മി സ്​മാർട്ട്​ ബാൻഡ്​ 6' ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തു​. മുൻ സ്​മാർട്ട്​ ബാൻഡ്​ മോഡലുകളെ അപേക്ഷിച്ച്​ കിടിലൻ മാറ്റങ്ങളോടെയാണ്​ സ്​മാർട്ട്​ ബാൻഡ്​ 6 എത്തിയത്​​.

വലിയ ഡിസ്​പ്ലേയാണ്​ മി സ്​മാർട്ട്​ ബാൻഡ്​ 6-ലേക്ക്​ വന്ന ഏറ്റവും വലിയ മാറ്റം. ബാൻഡിലെ​ അമോലെഡ്​ ഡിസ്​പ്ലേക്ക് 1.56 ഇഞ്ച് വലിപ്പമുണ്ട്​. 326 പി.പി.​െഎ​, 152 x 360 പിക്​സൽ റെസൊല്യൂഷൻ എന്നിവയുമുണ്ട്​​. മി ബാൻഡ്​ 5നെ അപേക്ഷിച്ച്​ 50 ശതമാനം അധിക സ്​ക്രീൻ വലിപ്പമുണ്ട്​ ആറാമന്​. മുൻ ബാൻഡുകളിലുണ്ടായിരുന്ന ഇൻ്ററാക്ഷൻ ബട്ടൺ ഇത്തവണ ഷവോമി ഉപേക്ഷിച്ചിട്ടുണ്ട്​. പകരം സ്​ക്രീൻ ടച്ച്​ ചെയ്​ത് ബാൻഡ്​​ ഉപയോഗിക്കാം. 100ലധികം വാച്ച്​ ഫേസുകൾ ഉപയോഗിച്ച്​ സ്​മാർട്ട്​ ബാൻഡിനെ മനോഹരമാക്കാനും സാധിക്കും.


ഹൃദയമിടിപ്പ്​ അളക്കുന്ന ഹാർട്ട്​ റെയ്​റ്റ്​ സെൻസറും രക്​തത്തിലെ ഒാക്​സിജൻ അളവ്​ കണ്ടെത്താൻ സഹായിക്കുന്ന SpO2 സെൻസറും വാച്ചിൽ ഷവോമി ഉൾപ്പെടുത്തിയിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തിന്​ പിന്നാലെ സ്​മാർട്ട്​ വാച്ചുകൾ വാങ്ങുന്നവർ ഏറ്റവും പരിഗണന കൊടുക്കുന്ന ഹെൽത്ത്​ ഫീച്ചറാണ്​ SpO2 സെൻസർ. 24 മണിക്കൂർ സ്ലീപ്​ മോണിറ്ററിങ്ങും സ്​ട്രസ്​ മോണിറ്ററിങ്ങും അടക്കം നിരവധി സവിശേഷതകൾ മി സ്​മാർട്ട്​ ബാൻഡ്​ 6ലുണ്ട്​.

മി ബാൻഡ്​ 5ൽ 11 എക്​സൈസ്​ മോഡുകളായിരുന്നു ഉണ്ടായിരുന്നത്​. എന്നാൽ, ബാൻഡ്​ 6ൽ 30 ഫിറ്റ്​നസ്​ മോഡുകളുണ്ട്​. 5 ATM വാട്ടർപ്രൂഫ്​ റേറ്റിങ്ങുള്ള ബാൻഡ്​ നീന്തൽ സമയത്തും അണിയാം. കോൾ, മെസ്സേജ്​ നോട്ടിഫിക്കേഷൻ, മ്യൂസിക്​ പ്ലേബാക്ക്​ കൺട്രോൾ, മെസ്സേജുകൾക്ക്​ മറുപടി അയക്കാൻ അനുവദിക്കുന്ന ക്വിക്​ റീപ്ലേ സൗകര്യം. 125mAh ബാറ്ററിയുള്ള സ്​മാർട്ട്​ ബാൻഡ്​ 6ന്​ 14 ദിവസം ബാറ്ററി ലൈഫുണ്ട്​.


3,499 രൂപയാണ്​ മി സ്​മാർട്ട്​ ബാൻഡ്​ 6-​െൻറ വില. മജന്ത, കറുപ്പ്​, നീല, ഒലിവ്​, ഒാറഞ്ച്​ തുടങ്ങിയ കളറുകളിൽ ബാൻഡ്​ ലഭ്യമാണ്​. ആമസോൺ, മി സ്​റ്റോർ, മി-യുടെ രാജ്യത്തെ റീടെയിൽ സ്​റ്റോറുകൾ എന്നിവയിൽ നിന്ന്​ സ്​മാർട്ട്​ ബാൻഡ്​ 6 വാങ്ങാം. 

Tags:    
News Summary - Xiaomi Mi Smart Band 6 launched in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.