ചൈനീസ് കമ്പനി മെയ്സു കൊണ്ടുവന്ന ‘മെയ്സു പ്രോ 6’ പല സംശയങ്ങള്‍ക്കും ഇടയാക്കും. വിരല്‍ തൊടുന്നതിന്‍െറ മര്‍ദവ്യത്യാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഡിസ്പ്ളേയും ലോഹ ശരീരവും എവിടെയോ കണ്ടതാണല്ളോ എന്ന് വിചാരിച്ചാല്‍ ആരെയും കുറ്റം പറയാനാവില്ല. അത് ആപ്പിള്‍ ഐഫോണ്‍ 6 എസിനെ കോപ്പിയടിച്ചതല്ളേ എന്നും ശങ്കിക്കാം. എന്തായാലും ഐഫോണ്‍ 6 എസില്‍ കണ്ട ത്രീഡി ടച്ച് മെയ്സുവിലത്തെുമ്പോള്‍ ത്രീഡി പ്രസ് ആവുന്നു. ഐഫോണ്‍ പോലെ അരികും പുറവും ഒന്നുചേര്‍ന്ന യൂണിബോഡി രൂപകല്‍പനയുമാണ്. ഇതിലപ്പുറം വിശേഷങ്ങളും മെയ്സു പ്രോ 6ലുണ്ട്. പിന്നില്‍ പത്ത് എല്‍ഇഡികള്‍ വട്ടത്തില്‍ ചേര്‍ന്നിരിക്കുന്ന കാമറ ഫ്ളാഷാണ് അതിലൊന്ന്. മീഡിയടെകിന്‍െറ പത്ത് കോര്‍ ഹെലിയോ എക്സ്25 പ്രോസസറുള്ള ആദ്യ സ്മാര്‍ട്ട്ഫോണാണെന്നും കമ്പനി അവകാശപ്പെടുന്നു. ഹോം ബട്ടണില്‍ വിരലടയാള സ്കാനര്‍, നാല് ജി.ബി എല്‍പി ഡിഡിആര്‍ത്രീ റാം എന്നിവയും നിരാശപ്പെടുത്തില്ല.
1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 423 പിക്സല്‍ വ്യക്തത, പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ് ത്രീ സംരക്ഷണം, 21.1 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ അടിസ്ഥാനമായ ഫൈ്ളം 5.6 ഒ.എസ്, അതിവേഗ ചാര്‍ജിങ്ങുള്ള 2560 എംഎഎച്ച് ബാറ്ററി, യു.എസ്.ബി ടൈപ്പ് സി കണക്ടിവിറ്റി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, എ-ജി.പി.എസ്, ഇരട്ട സിം, 160 ഗ്രാം ഭാരം, ഗോള്‍ഡ്, കറുപ്പ് , സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ള പതിപ്പിന് ഏകദേശം 25,000 രൂപയും 64 ജി.ബിക്ക് 28,800 രൂപയും വില വരും. ചൈനയില്‍ ഏപ്രില്‍ 23ന് വിപണിയിലത്തെും. ഇന്ത്യയില്‍ എന്നത്തെുമെന്ന് സൂചനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.