ഈ ഹോളോഫോണില്‍ ആന്‍ഡ്രോയിഡുണ്ട്, വിന്‍ഡോസും

വിന്‍ഡോസും ആന്‍ഡ്രോയിഡും ഒത്തുചേര്‍ന്ന ലാപ്ടോപുകള്‍ പലത് വന്നെങ്കിലും സ്മാര്‍ട്ട്ഫോണില്‍ ഈ രണ്ട് ഓപറേറ്റിങ് സിസ്റ്റങ്ങളും ഒത്തുവരുന്നത് അപൂര്‍വമാണ്. കാലിഫോര്‍ണിയ ആസ്ഥാനമായ അക്യൂമെന്‍ (Akyumen) ടെക്നോളജീസ് ആണ് ഇത്തരം പരീക്ഷണത്തിന് മുതിര്‍ന്നിരിക്കുന്നത്. അക്യൂമെന്‍ ഇറക്കുന്ന ഹോളോഫോണ്‍ (Holofone) ഫാബ്ലറ്റ് ആണ് വിന്‍ഡോസ് 10, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒഎസുകളില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നത്. ഇതിലെ വിന്‍ഡോസ് സാധാരണ മൊബൈലില്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസ് അല്ല. ലാപ്ടോപുകളില്‍ ഉപയോഗിക്കുന്ന ഒറിജിനല്‍ വിന്‍ഡോസ് തന്നെയാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്.

ഹൈ ഡെഫനിഷനില്‍ 35 ലൂമെന്‍ ശേഷിയുള്ള പ്രോജക്ടര്‍ ആണ് മറ്റൊരു പ്രത്യേകത. 50 മുതല്‍ 100 ഇഞ്ചുവരെ വലിപ്പത്തില്‍ ചിത്രങ്ങള്‍ പ്രോജക്ട് ചെയ്ത് കാണാം. ഏഴ് ഇഞ്ച്  1,920 x 1,080 പിക്സല്‍ ഫുള്‍ എച്ച്.ഡി സ്ക്രീന്‍, നാലുകോര്‍ ഇന്‍റല്‍ ചെറിട്രെയില്‍ പ്രോസസര്‍, നാല് ജി.ബി റാം, കൂട്ടാവുന്ന 128 ജി.ബി ഇന്‍േറണല്‍ മെമ്മറി, 2910 എംഎഎച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി കണക്ടിവിറ്റി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് വിശേഷങ്ങള്‍. 600 ഡോളര്‍ ആണ് വില. ബ്ളൂടൂത്ത് സ്പീക്കര്‍, ഗെയിം കണ്‍ട്രോളര്‍ അടക്കം അക്സറികള്‍ വേണമെങ്കില്‍ 950 ഡോളര്‍ നല്‍കണം. സെപ്റ്റംബര്‍ ഒന്നിന്  വിപണിയിലത്തെും. 


നേരത്തെ പ്രോജക്ടറുള്ള ഹ്വാക്ക് എന്ന സ്മാര്‍ട്ട്ഫോണും ഫാല്‍ക്കണ്‍ എന്ന 10.1 ഇഞ്ച് ടാബും ഇറക്കി കഴിവ് തെളിയിച്ചിട്ടുണ്ട് അക്യുമെന്‍. ടാബില്‍ വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റം, 2.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ചെറിട്രെയില്‍ പ്രോസസര്‍, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, മൂന്ന് ജി.ബി റാം, 128 ജി.ബി ഇന്‍േറണല്‍ മെമ്മറി, 7380 എംഎഎച്ച് ബാറ്ററി, 100 ഇഞ്ചില്‍ വരെ പ്രദര്‍ശിപ്പിക്കാവുന്ന 45 ലൂമെന്‍ പ്രോജക്ടര്‍ എന്നിവയുണ്ട്. 
ഹ്വാക്ക്  സ്മാര്‍ട്ട്ഫോണില്‍ 2.2 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് ഹെലിയോ എക്സ് 10 പ്രോസസര്‍, 5.5 ഇഞ്ച് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, മൂന്ന് ജി.ബി റാം, 128 ജി.ബി ഇന്‍േറണല്‍ മെമ്മറി, 100 ഇഞ്ചില്‍ വരെ പ്രദര്‍ശിപ്പിക്കാവുന്ന 35 ലൂമെന്‍ പ്രോജക്ടര്‍, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 3110 എംഎഎച്ച് ബാറ്ററി, ഫോര്‍ജി എന്നിവയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.