ഇന്ത്യയിൽ 1337 കോടി പിഴ: അപ്പീലു​മായി ഗൂഗ്ൾ

ന്യൂ​ഡ​ൽ​ഹി: 1337.76 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ കോ​മ്പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി.​സി.​ഐ) ന​ട​പ​ടി​ക്കെ​തി​​രെ അ​പ്പീ​ലു​മാ​യി ആ​ഗോ​ള ടെ​ക് ഭീ​മ​നാ​യ ഗൂ​ഗ്ൾ. വാ​ണി​ജ്യ​താ​ൽ​പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ലു​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് പി​ഴ ഈ​ടാ​ക്കി​യ സി.​സി.​ഐ ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ട്രൈ​ബ്യൂ​ണ​ലാ​യ എ​ൻ.​സി.​എ​ൽ.​എ.​ടി​യെ​യാ​ണ് സ​മീ​പി​ച്ച​ത്.

വി​പ​ണി​ക​ളി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് ഗൂ​ഗ്ളി​ന് ഒ​ക്ടോ​ബ​റി​ലാ​ണ് സി.​സി.​ഐ 1337.76 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ലു​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി.​സി.​ഐ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​ത് ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​കു​മെ​ന്നും മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഗൂ​ഗ്ൾ വ​ക്താ​വ് അ​റി​യി​ച്ചു. സി.​സി.​ഐ തീ​രു​മാ​നം ഇ​ന്ത്യ​ൻ ഉ​പ​യോ​ക്താ​ക്ക​ളെ സു​ര​ക്ഷാ​ഭീ​ഷ​ണി​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - After Rs 1,337 Crore Fine Google Appeals To Tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT