സൂറിച്ച്: കുമ്പസരിക്കാൻ എ.ഐ യേശുക്രിസ്തുവുമായി സ്വിറ്റ്സർലാൻഡിലെ പള്ളി. ലുസേർണിലെ സെന്റ് പീറ്റേഴ്സ് ചർച്ചിലാണ് കുമ്പസരിക്കാനായി എ.ഐ യേശുക്രിസ്തുവിനെ സൃഷ്ടിച്ചത്. ദൈവം മിഷ്യനിൽ എന്ന പേരിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് എ.എ യേശുക്രിസ്തുവിന് മുമ്പാകെ കുമ്പസരിക്കാനും ആശങ്കകൾ പങ്കുവെക്കാനും സാധിക്കും. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് എ.ഐ യേശുക്രിസ്തു മറുപടിയും നൽകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താൽക്കാലികമായാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നാണ് പള്ളി വിശദീകരിക്കുന്നത്. വരും ദിവസങ്ങളിൽ എ.ഐ ക്രിസ്തു പാസ്റ്റർമാരെ സഹായിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സാധാരണ കാണുന്ന കുമ്പസാര കൂട്ടിൽ തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന യേശുക്രിസ്തുവും ഉള്ളത്.
വിശ്വാസികൾക്ക് ഒരു സ്ക്രീനിൽ യേശുക്രിസ്തുവിന്റെ മുഖം കാണാം. ഇതിന് അഭിമുഖമായി നിന്ന് വിശ്വാസികൾക്ക് സംസാരിക്കാം. എ.ഐയുടെ സഹായത്തോടെ യേശുക്രിസ്തു വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. 100 ഭാഷകളിൽ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കും.
ലുസേൺ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻമാരും തിയോളജിയൻസും കൂടിയാണ് എ.ഐ ക്രിസ്തുവിനെ നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.