‘ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം’; യൂറോപ്യൻ യൂണിയന്റെ നിയമത്തിന് വഴങ്ങി ആപ്പിൾ

2008 മുതൽ, ഐഫോണിൻ്റെ ആപ്പ് ഇക്കോസിസ്റ്റത്തിൽ ആപ്പിൾ കർശനമായ നിയന്ത്രണം നിലനിർത്തിവരികയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം (ഡിഎംഎ) ഈ മാർച്ചിൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഐഫോൺ നിർമാതാവ് ഏകദേശം ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷം, ആ കടുംപിടുത്തം അവസാനിപ്പിക്കുകയാണ്.

അതെ, ഇനി ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് ആദ്യമായി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഇതര ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും. അതുപോലെ, ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിൽ ആദ്യമായി മൂന്നാം കക്ഷി പേയ്‌മെൻ്റ് രീതികൾ വാഗ്ദാനം ചെയ്യാം. കൂടാതെ, ഐഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും കഴിയും.

27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐഫോൺ യൂസർമാർക്ക് ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാമെന്ന് ചുരുക്കം. ഐഒഎസ് 17.4 പതിപ്പിലുള്ള യൂസർമാർക്ക് ‘’ബദൽ മാർക്കറ്റ്‌പ്ലേസസ് (alternative marketplaces)’’ അതിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ, ഐഫോണിൽ അവ ഉപയോഗിക്കുന്നതിന് ആപ്പിളിന്റെ അംഗീകാരം നേടിയിരിക്കണം. സൈബർ സുരക്ഷാ അപകടസാധ്യതകളിൽ അവലോകനം ചെയ്യുന്നതിനായാണിത്.

അതുപോലെ, ​ഐഫോണിലേക്ക് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ അനുമതി നൽകേണ്ടതുണ്ട്. ഒരു തവണ അത്തരത്തിൽ ഡൗൺലോഡ് ചെയ്താൽ, ആപ്പ് സ്റ്റോർ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാലും നിങ്ങൾക്ക് ആവശ്യമുള്ള ഏത് ആപ്പും ലഭിക്കും. നിങ്ങളുടെ ഡിഫോൾട്ടായി ആപ്പ് സ്റ്റോർ ഇതര മാർക്കറ്റ്‌പ്ലെയ്‌സ് സജ്ജീകരിക്കാനും കഴിയും.

തേർഡ് പാർട്ടി സോഫ്റ്റ്വെയർ ഡെവലപ്പർമാർക്ക് ഇതര ആപ്പ് സ്റ്റോറുകളിലൂടെ ആപ്പുകൾ വിതരണം ചെയ്യുന്നതിലൂടെ അവർക്ക് ആപ്പിളിന് കുറഞ്ഞ കമ്മീഷൻ മാത്രം നൽകിയാൽ മതിയാകും. എന്നാൽ, ആപ്പിളിൻ്റെ പുതിയ "കോർ ടെക്നോളജി ഫീസ്" നൽകേണ്ടിവരും. 

Tags:    
News Summary - Apple to Permit Downloads Outside App Store in EU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT